|    May 25 Thu, 2017 6:14 pm
FLASH NEWS

ബംഗളൂരു കബണ്‍ പാര്‍ക്കില്‍ പീഡനം

Published : 13th November 2015 | Posted By: SMR

ബംഗളൂരു: ബംഗളൂരുവിലെ കബണ്‍ പാര്‍ക്കില്‍ സുരക്ഷാസൈനികര്‍ 35കാരിയെ ബലാല്‍സംഗം ചെയ്തു. കബണ്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെന്നിസ് ക്ലബ്ബില്‍ അംഗത്വമെടുക്കാന്‍ എത്തിയതായിരുന്നു തുംകൂരു സ്വദേശിയായ യുവതി. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് സുരക്ഷാസൈനികരെ പോലിസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെ സിദ്ധലിംഗയ്യ സര്‍ക്കിളില്‍ യുവതി ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട എഎസ്‌ഐ ചോദ്യംചെയ്തപ്പോഴാണ് ബലാല്‍സംഗവിവരം പുറത്തായതെന്ന് ഡിസിപി(സെന്‍ട്രല്‍) സന്ദീപ് പാട്ടീല്‍ പറഞ്ഞു. തുടര്‍ന്ന് യുവതിയെ കബണ്‍ പാര്‍ക്ക് പോലിസ് സ്‌റ്റേഷനിലെത്തിച്ച് മൊഴിയെടുത്തെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് യുവതി കബണ്‍ പാര്‍ക്കില്‍ എത്തിയത്. ടെന്നിസ് ക്ലബ്ബില്‍ ആരുമില്ലെന്നും വ്യാഴാഴ്ച വന്നാല്‍ മതിയെന്നും ചില ജോലിക്കാര്‍ പറഞ്ഞെങ്കിലും യുവതി പാര്‍ക്കില്‍ തന്നെ ഇരുന്നു. രാത്രി യുവതി തനിച്ചിരിക്കുന്നതു കണ്ട രണ്ട് സുരക്ഷാസൈനികര്‍ അവരെ സമീപിച്ചു. പാര്‍ക്കിനു പുറത്തേക്കുള്ള വഴി കാണിക്കാന്‍ സഹായിക്കണമെന്നഭ്യര്‍ഥിച്ചപ്പോള്‍ അവര്‍ യുവതിയെ സഹായിക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുന്നതായി പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day