|    Feb 20 Mon, 2017 12:03 pm
FLASH NEWS

ബംഗളൂരു എഫ്‌സി കുട്ടിപ്പടയില്‍ കോഴിക്കോട്ടുകാരനും

Published : 21st October 2016 | Posted By: SMR

വിഷ്ണു  സലി

കോഴിക്കോട്: എഎഫ്‌സി ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബെന്ന ബഹുമതിയുമായി തിളങ്ങിനില്‍ക്കുന്ന ബംഗളൂരു എഫ്‌സിയുടെ അണ്ടര്‍ 16 ടീമില്‍ കളിക്കാന്‍ കോഴിക്കോട്ടുകാരന്‍ മുഹമ്മദ് അന്‍സാറും. വെമ്പറമ്പിലെ ഉസ്മാന്റയും ഖദീജയുടേയും മകനായ 16കാരന്‍ അന്‍സാര്‍ ഇപ്പോള്‍ ബംഗളൂരു എഫ്‌സിയുടെ അക്കാദമിയില്‍ പ്ലസ് വണ്ണിന് പഠിക്കുകയാണ്.
ചെറുപ്രായത്തില്‍ത്തന്നെ ഫുട്‌ബോള്‍ കളിയിലെ മികവ് അന്‍സാര്‍ തെളിയിച്ചിരുന്നു. കോഴിക്കോട്ടുള്ള സെപ്റ്റ് ഫുട്‌ബോള്‍ അക്കാദമിയില്‍ അഞ്ച് വര്‍ഷം അംഗമായിരുന്നു ഈ മിടുക്കന്‍.
കോഴിക്കോട് വച്ചു നടത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രമുഖ ക്ലബുകളിലൊന്നായ പൂനെ സിറ്റി എഫ്‌സിയുടെ സെലക്ഷന്‍ കാംപിലൂടെ ടീമിന്റെ അണ്ടര്‍ 16 ടീമിലേക്കും അന്‍സാറിന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ പഠനത്തെ ബാധിക്കുന്നതിനാല്‍ ഈ ക്ഷണം നിരസിക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള തിരഞ്ഞെടുത്ത ആറു പേരില്‍ രണ്ടു പേര്‍ക്കു മാത്രമാണ്  പൂനെയുടെ അണ്ടര്‍ 16 ടീമില്‍ ഇടം ലഭിച്ചത്.
ബംഗളൂരു എഫ്‌സി കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടത്തിയ സെലക്ഷന്‍ ക്യാംപിലൂടെയാണ് അന്‍സാര്‍ ടീമിന്റെ കുട്ടിപ്പടയിലേക്ക് ചേക്കേറുന്നത്. മൂന്നുവട്ടം സംസ്ഥാന ടീമിനുവേണ്ടിയും ആറു തവണ ജില്ലാ ടീമിനുവേണ്ടിയും ഈ ചെറു പ്രായത്തിനുള്ളില്‍ത്തന്നെ അന്‍സാര്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക