|    Feb 28 Tue, 2017 6:19 am
FLASH NEWS

ബംഗളൂരു എഫ്‌സി- ഇന്ത്യന്‍ ഫുട്‌ബോളിലെ മിന്നും നക്ഷത്രം

Published : 21st October 2016 | Posted By: SMR

ബംഗളൂരു: ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ തുടങ്ങി വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഇന്ത്യയിലെ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കു സാധിക്കാത്തതാണ് മൂന്നു വയസ്സ് മാത്രം പ്രായമുള്ള ബംഗളൂരു എഫ്‌സി യാഥാര്‍ഥ്യമാക്കിയത്. യൂറോപ്പില്‍ യുവേഫ ചാംപ്യന്‍സ് ലീഗിനെപ്പോലെ ഏഷ്യയിലെ വമ്പന്‍ ക്ലബ്ബുകള്‍ അണിനിരന്ന എഎഫ്‌സി കപ്പിന്റെ ഫൈനലിലേക്ക് കുതിച്ച് ബംഗളൂരു ഇന്ത്യന്‍ ഫുട്‌ബോളിന്റെ ആകാശത്തെ തിളങ്ങുന്ന നക്ഷത്രമായി.
കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദ സെമി ഫൈനലില്‍ മലേസ്യന്‍ ചാംപ്യന്‍മാരായ ജൊഹോര്‍ ദാരുല്‍ താസിമിനെ 3-1 ന് തകര്‍ത്തായിരുന്നു ബംഗളൂരുവിന്റെ ചരിത്രനേട്ടം. ഇരുപാദങ്ങളിലുമായി ബംഗളൂരുവിന്റെ ജയം 4-2ന്. നേരത്തേ മലേസ്യയില്‍ നടന്ന ആദ്യപാദ സെ മി 2-2ന് സമനിലയില്‍ കലാശിച്ചിരുന്നു. അടുത്ത മാസം അഞ്ചിന് നടക്കുന്ന കലാശക്കളിയില്‍ എ യര്‍ഫോഴ്‌സ് ക്ലബ്ബ് ഇറാഖുമായാണ് ബംഗളൂരു എഫ്‌സി കൊമ്പുകോര്‍ക്കുക.
ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയുടെ മാസ്മരിക പ്രകടനമാണ് ബംഗളൂരുവിന്റെ കിരീടത്തിന് തൊട്ടരികിലെത്തിച്ചത്. ഇരട്ട ഗോളുമായി താരം ടീമിന്റെ വിജയത്തിനു ചുക്കാന്‍പിടിച്ചു.
മലേസ്യന്‍ ചാംപ്യന്മാരെ ഫൈനലില്‍ യാതൊരു കൂസലുമില്ലാതെയാണ് ബംഗളൂരു നേരിട്ടത്. ആക്രമിച്ചുകളിച്ച അവര്‍ എതിരാളികളെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി.
ബംഗളൂരു കോച്ച് ആല്‍ബെ ര്‍ട്ട് റോക്കയുടെ തന്ത്രങ്ങള്‍ ഫൈനലില്‍ നിര്‍ണായകമായി. കാമറൂണ്‍ വാട്‌സനെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാക്കുക യും അല്‍വാറോ റുബിയോയെ പ്ലേമേക്കറാക്കുകയും ചെയ്ത കോച്ച് യുജെന്‍സന്‍ ലിങ്‌ദോയെ കയറിക്കളിക്കാന്‍ അനുവദിച്ചതോടെ ബംഗളൂരുവിന് എതി ര്‍ ഗോള്‍മുഖത്ത് അനായാസം എത്താന്‍ കഴിഞ്ഞു.
കൗണ്ടര്‍അറ്റാക്കിലൂടെ ഗോളടിക്കുകയെന്നതായിരുന്നു ബംഗളൂരുവിന്റെ തന്ത്രം. ജൊഹോര്‍ ഗോള്‍കീപ്പര്‍ അഞ്ചടി എട്ടിഞ്ച് മാത്രമുള്ള ഇസാം കൂടിയായതോടെ ബംഗളൂരുവിന് ഗോള്‍ കണ്ടെത്താനും വിഷമമുണ്ടായില്ല.
പരിശീലനത്തില്‍ പരീക്ഷിച്ച മുഴുവന്‍ കാര്യങ്ങളും മല്‍സരത്തില്‍ ടീമിന് നടപ്പാക്കാന്‍ സാധിച്ചെന്ന് ബംഗളൂരു മിഡ്ഫീല്‍ഡര്‍ ലിങ്‌ദോ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day