|    Aug 20 Sun, 2017 3:13 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബംഗളൂരു എഫ്‌സിയില്‍ വീണ്ടും വിദേശതാരം

Published : 9th August 2017 | Posted By: fsq

 

ബംഗളൂരു: എഎഫ്‌സി കപ്പ് മല്‍സരങ്ങള്‍ക്ക് സജ്ജരാകുന്ന ബംഗളൂരു എഫ്‌സി ടീമിലേക്ക് വീണ്ടും വിദേശതാരം. മുന്‍ അത്‌ലറ്റികോ മാഡ്രിഡ് താരം ബ്രൊളിയോ നൊബ്രേഗയയാണ് ബംഗളൂരു സ്വന്തമാക്കിയ ആറാം വിദേശ കളിക്കാരന്‍. ലാ ലിഗയില്‍ പ്രമുഖ ക്ലബ്ബുകള്‍ക്ക് ഒപ്പം നൂറോളം മല്‍സരങ്ങള്‍ കളിച്ച സ്‌ട്രൈക്കറാണ് ബ്രൊളിയോ. തുര്‍ക്കി ക്ലബ്ബായ ദോക്‌സോയുടെ മുന്നേറ്റ നിരയില്‍ നിന്നാണ് ബംഗളൂരുവിലേക്ക് ചേക്കേറിയത്. ആറു വര്‍ഷം അത്‌ലറ്റികോ മാഡ്രിഡില്‍ ബൂട്ടണിഞ്ഞ താരം, ഗെറ്റാഫെ, റയല്‍ സരഗോസ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക