|    Aug 18 Fri, 2017 4:53 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബംഗളൂരു എഫ്‌സിക്ക് പരാജയം

Published : 11th August 2017 | Posted By: fsq

 

മാഡ്രിഡ്: സ്‌പെയിനില്‍ നടന്ന പ്രീസീസണ്‍ മല്‍സരത്തില്‍ ബംഗളൂരു എഫ്‌സിക്ക് പരാജയം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇരട്ട ഗോള്‍ നേടിയിട്ടും സ്പാനിഷ് ക്ലബ്ബായ യൂനിവേഴ്‌സിദാദിന് മുന്നില്‍ ബംഗളൂരു പരാജയം സമ്മതിച്ചു. രണ്ടിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു തോല്‍വി. എട്ടാം മിനിറ്റില്‍ പുതിയ വിദേശ താരം ടോണി ഡൊവാലയുടെ പാസ്സിലൂടെ ഛേത്രി ആണ് ആദ്യം സ്‌കോര്‍ ചെയ്തത്. പക്ഷെ 33ാം മിനിറ്റില്‍ സമനില വഴങ്ങിയ ബംഗളൂരു രണ്ടാം പകുതിയില്‍ പിന്നിലായി. 55ാം മിനിറ്റില്‍ 3-1ന് പിറകിലായ ബംഗളൂരുവിന് വേണ്ടി 56ാം മിനിറ്റില്‍ ഛേത്രി രണ്ടാം ഗോള്‍ കണ്ടെത്തി. 85ാം മിനിറ്റില്‍ നാലാം ഗോളും പായിച്ച് സ്പാനിഷ് ക്ലബ്ബ് ജയം പിടിച്ചെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക