|    Mar 23 Thu, 2017 10:04 pm
FLASH NEWS

ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് പ്രത്യേക ട്രയിനുകള്‍;കെഎസ്ആര്‍ടിസി പകല്‍ സര്‍വീസ് ഇല്ല

Published : 13th September 2016 | Posted By: mi.ptk

railway

ബംഗളൂരു:കാവേരി നദീജലം തമിഴ്‌നാടിന് നല്‍കുന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബംഗളൂരുവില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കേരളത്തിലേക്ക് രണ്ട് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും. കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് ട്രെയിനുകള്‍ അനുവദിച്ചത്.  ബംഗളൂരു സിറ്റി സ്റ്റേഷനില്‍ നിന്ന് രാവിലെ 11.15നാണ് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ പുറപ്പെടുക. വൈകിട്ട് 6.50ന് കണ്ണൂരിലേക്കുള്ളു ട്രെയിന്‍ പുറപ്പെടും. ഓണം പ്രമാണിച്ച് മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, സംഘര്‍ഷം തുടരുന്നതിനാല്‍ കെഎസ്ആര്‍ടിസി പകല്‍ സര്‍വീസ് നടത്തില്ല. മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാന്റില്‍ കുടുങ്ങിയവരുമായി ഇന്നലെ രാത്രി പുറപ്പെട്ട കേരള ആര്‍ടിസി ബസുകള്‍ കാസര്‍കോട് എത്തി. ഇവിടെ നിന്നും തുടര്‍യാത്രയ്ക്കുള്ള സൗകര്യമൊരുക്കും. മലയാളികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ കര്‍ണാടക എമര്‍ജന്‍സി കോ-ഓര്‍ഡിനേറ്ററും എടപ്പാള്‍ സ്വദേശിയുമായ കെകെ പ്രദീപിനെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചു.

(Visited 188 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക