|    Jul 16 Mon, 2018 10:29 am
Home   >  Kerala   >  

ബംഗളൂരുവില്‍ തട്ടികൊണ്ടുപോയ മലയാളി വിദ്യാര്‍ഥി കൊല്ലപ്പെട്ട നിലയില്‍

Published : 22nd September 2017 | Posted By: shadina sdna


ബംഗളൂരു: ബംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനായ ശരതിനെ (19)കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കാണാതായത്.  ശരത്തിന്റെ മോചനത്തിനായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള വാട്‌സ്ആപ് വീഡിയോ സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിനടുത്തു ചെങ്ങേരി ഉള്ളാല എന്ന സ്ഥലത്താണു ശരത്തും കുടുംബവും താമസിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss