|    Jul 16 Mon, 2018 2:33 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബംഗളൂരുവില്‍ കുടിവെള്ള എടിഎം

Published : 12th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ കമ്പനിയായ ബ്രിവര്‍ അന്‍ഹോസര്‍ ബോഷ്‌ക് ഇന്‍സെഖ് കര്‍ണാടകയിലും ആന്ധ്രപ്രദേശിലും കുടിവെള്ള എടിഎം കൗണ്ടര്‍ സ്ഥാപിക്കുന്നു. ശുദ്ധമായ കുടിവെള്ളം കിട്ടാത്ത കര്‍ണാടകയിലെയും ആന്ധ്രപ്രദേശിലെയും പ്രദേശങ്ങളിലാണ് എടിഎം സ്ഥാപിക്കുന്നത്. ഈ സംരംഭത്തിനു വേണ്ടി എന്‍ജിഒ ജലധാര ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ബംഗളൂരു ആസ്ഥാനമായ കമ്പനി  കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത്. ആദ്യ കിയോസ്‌ക് ബംഗളൂരുവില്‍ സ്ഥാപിച്ചിട്ടുണ്ട്. അടുത്തത് മൈസൂരുവിലാണ്. റീസൈക്ലിങ് പ്ലാന്റ് ഉപകരണം വഴി ലഭിക്കുന്ന പണം പ്രവര്‍ത്തനച്ചെലവിലേക്ക് നീക്കിവയ്ക്കുമെന്ന് എബി ഇന്‍ബെയ്‌വ് നിയമ സഹകരണ ഡയറക്ടര്‍ പറഞ്ഞു. ഈ ആഴ്ച ബംഗളൂരുവില്‍ 300 ഓളം സ്ഥലങ്ങളില്‍ നാല് വെള്ള എടിഎം തുറക്കുമെന്നും അവര്‍ കൂട്ടിച്ചേ ര്‍ത്തു. ആന്ധ്രപ്രദേശിലും കുടിവെള്ള എടിഎം തുറക്കാന്‍ സ്ഥലങ്ങള്‍ കണ്ടെത്തി കൊണ്ടിരിക്കുകയാണു കമ്പനി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss