|    Nov 16 Fri, 2018 11:37 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബംഗളൂരുവില്‍ കളി പഠിപ്പിച്ച് മലയാളി

Published : 8th November 2018 | Posted By: kasim kzm

മലപ്പുറം: ബംഗളൂരുവില്‍ കുരുന്നുതാരങ്ങളെ വാര്‍ത്തെടുക്കാന്‍ ഫുട്‌ബോള്‍ പരിശീലന കേന്ദ്രവുമായി മലയാളി. പാലക്കാട് കര്‍ക്കിടാംകുന്ന് ആലുങ്ങല്‍ മുഹമ്മദ് ഷഫീഖ് എന്ന 26കാരനാണ് ഫുട്‌ബോളിലെ ബാലപാഠങ്ങളുമായി കന്നഡ നാട്ടിലുള്ളത്. ബംഗളൂരു സോക്കര്‍ ഗ്യാലക്‌സി എന്ന പേരില്‍ 2008ലാണ് ഈ യുവാവും കൂട്ടുകാരന്‍ ഗൗതം ദേബ്‌നാഥും അക്കാദമിക്ക് തുടക്കം കുറിച്ചത്. ഇതിനകം ബംഗളൂരുവില്‍ അഞ്ചു ബ്രാഞ്ചുകളിലായി 300 താരങ്ങള്‍ പരിശീലനം നടത്തുന്നുണ്ട്.
നേരത്തേ ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിക്കു വേണ്ടി ഇന്റര്‍സോണ്‍ കളിച്ചിരുന്ന ഷഫീഖിന് പരിശീലനത്തില്‍ ഡി ലൈസന്‍സാണ് സമ്പാദ്യമെങ്കിലും കോഴ്‌സ് കഴിഞ്ഞതോടെ പാരിസ് ക്ലബ്ബായ പിഎസ്ജിയുടെ ബംഗളൂരു സെന്ററില്‍ അസിസ്റ്റന്റ് കോച്ചാവാന്‍ അവസരം ലഭിച്ചു. ഇന്ത്യയിലെ റയല്‍ മാഡ്രിഡ് ഫൗണ്ടേഷന്‍ സമ്മര്‍ ക്ലിനിക്കും ചെയ്തു.
ഷഫീഖ് പരിശീലിപ്പിച്ച ബംഗളൂരു സോക്കര്‍ ഗ്യാലക്‌സി ക്യാംപിലെ 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സ്വീഡനില്‍ നടന്ന ഗോഥിയ കപ്പി ല്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ചൈനയില്‍ 2017ല്‍ നടന്ന ലോക ഫുട്‌ബോള്‍ ഫോറം, ലണ്ടനിലെ ലോക ഫുട്‌ബോള്‍ സമ്മിറ്റ് എന്നിവയില്‍ പങ്കെടുക്കാനും ഭാഗ്യമുണ്ടായി. പരിശീലനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 23നു ചൈനയിലേക്ക് പുറപ്പെടാനിരിക്കുകയാണ് മുഹമ്മദ് ഷഫീഖ്. പരേതനായ പെരുമ്പയില്‍ ഉസ്മാന്റെയും ഖദീജയുടെയും മകനാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss