|    Jul 23 Mon, 2018 1:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബംഗളൂരുവില്‍ കനത്ത മഴ : ജനജീവിതം സ്തംഭിച്ചു

Published : 28th September 2017 | Posted By: fsq

 

ബംഗളൂരു: കനത്ത മഴ മൂലം ബംഗളൂരു നഗരത്തില്‍ ജനജീവിതം സ്തംഭിച്ചു. ചൊവ്വാഴ്ച രാത്രി മുതല്‍ ബുധനാഴ്ച രാവിലെ വരെ കനത്ത മഴ പെയ്തു. കര്‍ണാടകത്തിന്റെ ഇതര ഭാഗങ്ങളിലും മഴ പെയ്തു.നഗരത്തിലെ കൃഷ്ണരാജപുരം, നീലമംഗള, കോരമംഗള എന്നിവിടങ്ങളിലും നഗരപ്രാന്തങ്ങളിലും 180 മില്ലിമീറ്ററിലേറെ മഴ ലഭിച്ചു. സപ്തംബറിലെ ഒരൊറ്റ ദിവസം മാത്രം ഇത്രയും മഴ ലഭിക്കുന്നത് റെക്കോഡാണ്. സപ്തംബറിലാകെ കിട്ടേണ്ട ശരാശരി മഴ 212 മില്ലിമീറ്ററാണ്. ഇതിനു മുമ്പ് ഈ മാസത്തില്‍ 516 മില്ലിമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. ആ റെക്കോഡ് ഇത്തവണ തകരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കര്‍ണാടക പ്രകൃതിദുരന്ത നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.കനത്ത മഴയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. തടാകങ്ങള്‍ നിറഞ്ഞുകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലും വെള്ളം കയറി. 10,000 കോഴികള്‍ ചത്തു.നഗരത്തിലെ കോറ മംഗളയില്‍ നിരവധി വീടുകളിലും പെട്രോള്‍ പമ്പിലും ബംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് ഡിപ്പോയിലും വെള്ളം കയറി. ഭവനകാര്യമന്ത്രി കെ കൃഷ്ണപ്പയും മേയര്‍ ജി പത്മാവതിയും മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഉത്തര കര്‍ണാടകത്തില്‍ മഴ വിളകള്‍ക്ക് കനത്ത നാശം വരുത്തിയതായി റിപോര്‍ട്ടുകളുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss