|    May 28 Sun, 2017 1:14 am
FLASH NEWS

ബംഗളൂരുവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

Published : 18th October 2016 | Posted By: SMR

ബംഗളൂരു: ബംഗളൂരുവില്‍ പട്ടാപ്പകല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കാമരാജ് റോഡില്‍ ഞായറാഴ്ച പകല്‍ പതിനൊന്നു മണിയോടെയാണ് ആര്‍എസ്എസ് നേതാവും ഭൂമി കച്ചവടക്കാരനും പണമിടപാടുകാരനുമായ രൂമേഷ് (42) കൊല്ലപ്പെട്ടത്. ആര്‍എസ്എസിന്റെ റൂട്ടുമാര്‍ച്ചില്‍ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
ആര്‍എസ്എസിന്റെ ശിവാജിനഗര്‍ ശാഖ മണ്ഡല്‍ പ്രസിഡന്റും ശിവാജിനഗര്‍ നിയമസഭാ മണ്ഡലം ബിജെപി സെക്രട്ടറിയുമാണ് രൂമേഷ്. രണ്ട് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പോലിസ് അഡീഷനല്‍ സൂപ്രണ്ട് പി ഹരിശേഖരന്‍ അറിയിച്ചു. കൊലയ്ക്കു പിന്നില്‍ പണമിടപാടുമായി ബന്ധപ്പെട്ട വിഷയമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊമേഴ്‌സ്യല്‍ സ്ട്രീറ്റ് പോലിസ് സ്‌റ്റേഷനു മുമ്പില്‍ പ്രകടനം നടത്തി. തുടര്‍ന്ന് കാമരാജ് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day