|    Sep 24 Sun, 2017 3:19 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബംഗളൂരുവിലെ ടാങ്കര്‍ ഡ്രൈവര്‍ മിസ്റ്റര്‍ ഏഷ്യ

Published : 25th October 2016 | Posted By: SMR

മനില: ഫിലിപ്പീന്‍സില്‍ നടന്ന അഞ്ചാമത് ഏഷ്യന്‍ ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജി ബാലകൃഷ്ണന്‍ ജേതാവ്. ബം ഗളൂരുവിലെ വാട്ടര്‍ ടാങ്കര്‍ ജോലിക്കാരന്‍ കൂടി യായ ബാലകൃഷ്ണന്‍ അഭിമാനകരമായ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
ചെറുപ്രായത്തില്‍ തന്നെ പിതാവിനെ നഷ്ട പ്പെട്ട ബാലകൃഷണന്‍ തന്റെ ജോലിയോടൊപ്പം ശരീരസൗന്ദര്യത്തേയും സ്‌നേഹിച്ചു. കഷ്ടപ്പാടുകള്‍ക്കിടയിലും തന്റെ അമ്മയായ പാര്‍വതമ്മയും സഹോദരന്‍ രാജേഷും നല്‍കിയ പിന്തുണയാണ് നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് കിരീട നേട്ടത്തിനുശേഷം താരം പ്രതികരിച്ചു.
24കാരനായ ബാലകൃഷ്ണന്റെ ശരീരസൗന്ദര്യത്തിന് ഇതിന് മുമ്പും അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2013ല്‍ ജര്‍മനിയില്‍ നടന്ന മിസ്റ്റര്‍ യൂനിവേഴ്‌സ് നേട്ടവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 2014ല്‍ ഏതന്‍സിലും ഇതേ വിഭാഗത്തില്‍ താരം മെഡല്‍ നേടിയിട്ടുണ്ട്.
തന്റെ ചെറിയ വരുമാനം കൊണ്ട് പരിശീലനവും കുടുംബ പ്രാരാബ്ധങ്ങളും ഒരുമിച്ച് കൊണ്ടുപോവാ ന്‍ ബുദ്ധിമുട്ടുണ്ടെ ന്നും സാമ്പത്തികമായ സഹായങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക