|    Feb 20 Tue, 2018 11:16 am
FLASH NEWS
Home   >  Sports  >  Cricket  >  

ബംഗളൂരുവിന് അല്‍പം ആശ്വസിക്കാം..സീസണിലെ അവസാന മല്‍സരത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചല്ലോ

Published : 15th May 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഐപിഎല്ലിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ജയം. 10 റണ്‍സിനാണ് കോഹ്‌ലിയും സംഘവും അവസാന മല്‍സരത്തിലെ ജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങിലെ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ 151 റണ്‍സിന് അവസാനിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിന് വേണ്ടി അര്‍ധ സെഞ്ച്വറിയോടെ വിരാട് കോഹ്‌ലി(58) ടോപ് സ്‌കോററായപ്പോള്‍ ക്രിസ് ഗെയ്ല്‍ 48 റണ്‍സെടുത്ത് പുറത്തായി. ഡല്‍ഹി നിരയില്‍ പാറ്റ് കുമ്മിന്‍സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹ്ബാസ് നദീം സഹീര്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.
മറുപടി ബാറ്റിങില്‍ റിഷഭ് പാന്തും(45) ശ്രേയസ് അയ്യരും(32) കരുണ്‍ നായരും(26) മുഹമ്മദ് ഷമിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഡല്‍ഹിയെ വിജയിപ്പിക്കാനായില്ല. ബംഗളൂരുവിന് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍, പവന്‍ നേഗി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി തിളങ്ങി. അവേഷ് ഖാന്‍, ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss