|    Jun 25 Mon, 2018 4:17 am
FLASH NEWS
Home   >  Sports  >  Cricket  >  

കിങ്‌സ് ഇലവന്‍ പഞ്ചാബിന് 19 റണ്‍സ് ജയം ബംഗളൂരു 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായി

Published : 5th May 2017 | Posted By: ev sports

11:23:51 PM

കിങ്‌സ് ഇലവന്‍ പഞ്ചാബിന് 19 റണ്‍സ് ജയം
ബംഗളൂരു 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായിഇതിലും ഭേദം അങ്ങ് കൊല്ലുന്നതല്ലേ..തോറ്റ് തോറ്റ് തോറ്റ് ബംഗളൂരു മുന്നോട്ട്
ബംഗളൂരു: ഇനി ബംഗളൂരുവിന് മുന്നില്‍ പറയാന്‍ ന്യായങ്ങളില്ല. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ അക്കൗണ്ടില്‍ ഈ വര്‍ഷം നാണക്കേടിന്റെ കണക്കുകള്‍ മാത്രം. ഈ സീസണില്‍ ആദ്യ പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിച്ച് പുറത്തായ ബംഗളൂരു കിങ്‌സ് ഇലവന്‍ പഞ്ചാബിന് മുന്നില്‍ 19 റണ്‍സിനാണ് അടിയറവ് പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങിലെ ബംഗളൂരുവിന്റെ പോരാട്ടം 19 ഓവറില്‍ 119 റണ്‍സില്‍ അവസാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി അക്ഷര്‍ പട്ടേല്‍(38*) ടോപ് സ്‌കോററായി.ഓപണിങില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഹാഷിം അംല(1)യും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും(9) തുടക്കത്തിലേ തന്നെ മടങ്ങി. നേരിയ ചെറുത്ത് നില്‍പ്പിന് ശ്രമിച്ച ഷോണ്‍ മാര്‍ഷും(20) മനാന്‍ വോറയും(25) കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ പഞ്ചാബ് സമ്മര്‍ദത്തിലായി. മധ്യനിരയില്‍ വൃധിമാന്‍ സാഹ(21) ഗ്ലെന്‍ മാക്‌സ്‌വെല്‍(6) എന്നിവരും തിളങ്ങാതെ പോയതോടെ പഞ്ചാബ് സ്‌കോര്‍ബോര്‍ഡ് 100 ല്‍ താഴെ ഒതുങ്ങുമെന്ന് തോന്നി. എന്നാല്‍ 17 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും പറത്തി 38 റണ്‍സുമായി നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് പഞ്ചാബിനെ 138 റണ്‍സിലേക്കെത്തിച്ചത്.
താരതമ്യേന ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ബംഗളൂരി നിര പതിവ് തെറ്റിക്കാതെ തുടക്കം മുതലേ തകര്‍ന്നടിഞ്ഞു. മന്ദീപ് സിങ്(46) മാത്രമാണ് ബംഗളൂരു നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഗെയ്ല്‍(0), കോഹ്‌ലി(6), ഡിവില്ലിയേഴ്‌സ്(10), കേദാര്‍ യാദവ്(6) ഷെയ്ന്‍ വാട്‌സണ്‍(3), പവന്‍ നേഗി(21) എന്നിങ്ങനെയാണ് ബംഗളൂരു നിരയിലെ മറ്റ് സ്‌കോറര്‍മാര്‍. പഞ്ചാബിന് വേണ്ടി സന്ദീപ് ശര്‍മ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും വരുണ്‍ ആരോണും രണ്ട് വിക്കറ്റും സ്വന്തമാക്കി.

11:17:10 PM

പഞ്ചാബ് ജയം ഒരു വിക്കറ്റ് അകലെ; ബംഗളൂരു 9 വിക്കറ്റിന് 111 റണ്‍സ്
ജയിക്കാന്‍ 16 പന്തില്‍ 28 റണ്‍സ്‌

11:08:42 PM

16 ഓവര്‍; ബംഗളൂരു 7 വിക്കറ്റിന് 106
ജയിക്കാന്‍ 24 പന്തില്‍ 33 റണ്‍സ്‌

10:59:21 PM

13.5 ഓവര്‍ ബംഗളൂരു 7 വിക്കറ്റിന് 87 റണ്‍സ്‌.ജയിക്കാന്‍ 37 പന്തില്‍ 52 റണ്‍സ്‌

10:55:05 PM

13 ഓവര്‍; ബംഗളൂരു 6 വിക്കറ്റിന് 84
ജയിക്കാന്‍ 42 പന്തില്‍ 55 റണ്‍സ് കൂടി

10:47:50 PM

ബംഗളൂരു തകരുന്നു 6 വിക്കറ്റുകള്‍ നഷ്ടമായി
46 റണ്‍സെടുത്ത മന്ദീപ് സിങിന്റെ വിക്കറ്റാണ് അവസാനം നഷ്ടമായത്.11.2 ഓവറില്‍ ബംഗളൂരു 6 വിക്കറ്റിന് 73 റണ്‍സ്. ജയിക്കാന്‍ 52 പന്തില്‍ 66 റണ്‍സ്‌

10:44:26 PM

10.5 ഓവര്‍; ബംഗളൂരു 5 വിക്കറ്റിന് 71
ജയിക്കാന്‍ 55 പന്തില്‍ 68 റണ്‍സ്
3 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണെ അക്ഷര്‍ പട്ടേലാണ് പുറത്താക്കിയത്‌

10:30:22 PM

7.2 ഓവര്‍; ബംഗളൂരു 3 വിക്കറ്റിന് 51 റണ്‍സ്
ജയിക്കാന്‍ 84 പന്തില്‍ 93 റണ്‍സ്‌

10:15:45 PM

ബംഗളൂരിന് 3 വിക്കറ്റുകള്‍ നഷ്ടമായി; ഡിവില്ലിയേഴ്‌സ് പുറത്ത്
5 ഓവറില്‍ ബംഗളൂരു 3 വിക്കറ്റിന് 37 റണ്‍സ്‌

10:10:27 PM

4 ഓവര്‍; ബംഗളൂരു 2 വിക്കറ്റിന് 27 റണ്‍സ്‌

10:02:30 PM

ബംഗളൂരുവിന് 2 വിക്കറ്റുകള്‍ നഷ്ടമായി; വിരാട് കോഹ്‌ലി പുറത്ത്.2.5 ഓവറില്‍ 2 വിക്കറ്റിന് 23 റണ്‍സ്‌

9:54:20 PM

ബംഗളൂരുവിന് ആദ്യ വിക്കറ്റ് നഷ്ടമായി; ഗെയ്ല്‍ പുറത്ത്
അക്കൗണ്ട് തുറക്കും മുമ്പേ ക്രിസ് ഗെയ്‌ലിനെ സന്ദീപ് ശര്‍മ മടക്കി.1 ഓവറില്‍ 1 വിക്കറ്റിന് 7 റണ്‍സ്‌

9:35:02 PM

പഞ്ചാബിന് ബാറ്റിങ് തകര്‍ച്ച; 20 ഓവറില്‍ 7 വിക്കറ്റിന് 138 റണ്‍സ്‌.പഞ്ചാബിന് ബാറ്റിങ് തകര്‍ച്ച
ബംഗളൂരുവിന് 138 റണ്‍സ് വിജയ ലക്ഷ്യം
ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ബാറ്റിങ് തകര്‍ച്ച.ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 38* റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റെ ഇന്നിങ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ പഞ്ചാബിന്റെ ഗതി ഇതിലും ദയനീയമായേനെ. ബംഗളൂരുവിന് വേണ്ടി അങ്കിത് ചൗധരിയ യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശ്രീനാഥ് അരവിന്ദ്, ഷെയ്ന്‍ വാട്്‌സണ്‍, പവന്‍ നേഗി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി തിളങ്ങി.
പഞ്ചാബിന്റെ ബാറ്റിങ് നിര ബംഗളൂരുവിന്റെ ഉശിരന്‍ ബൗളിങിന് മുന്നില്‍ വിയര്‍ക്കുന്ന കാഴ്ചയാണ് ചിന്ന സ്വാമി മൈതാനത്ത് കണ്ടത്. ഓപണിങില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഹാഷിം അംല(1)യും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും(9) തുടക്കത്തിലേ തന്നെ മടങ്ങി. നേരിയ ചെറുത്ത് നില്‍പ്പിന് ശ്രമിച്ച ഷോണ്‍ മാര്‍ഷും(20) മനാന്‍ വോറയും(25) കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ പഞ്ചാബ് സമ്മര്‍ദത്തിലായി. മധ്യനിരയില്‍ വൃധിമാന്‍ സാഹ(21) ഗ്ലെന്‍ മാക്‌സ്‌വെല്‍(6) എന്നിവരും തിളങ്ങാതെ പോയതോടെ പഞ്ചാബ് സ്‌കോര്‍ബോര്‍ഡ് 100 ല്‍ താഴെ ഒതുങ്ങുമെന്ന് തോന്നി. എന്നാല്‍ 17 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും പറത്തി 38 റണ്‍സുമായി നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് പഞ്ചാബിനെ 138 റണ്‍സിലേക്കെത്തിച്ചത്. മോഹിത് ശര്‍മ ആറ് റണ്‍സെടുത്ത് പുറത്തായി.
അനില്‍ ചൗധരി നാലോവറില്‍ 17 റണ്‍സ് വിട്ടുനല്‍കിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

9:22:53 PM

18 ഓവര്‍; പഞ്ചാബ് 6 വിക്കറ്റിന് 118 റണ്‍സ്‌

9:03:36 PM

14.1 ഓവര്‍; പഞ്ചാബ് 5 വിക്കറ്റിന് 81 റണ്‍സ്‌.6 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ വിക്കറ്റാണ് പഞ്ചാബിന് അവസാനം നഷ്ടമായത്.

8:49:36 PM

11 ഓവര്‍; പഞ്ചാബ് 3 വിക്കറ്റിന് 61 റണ്‍സ്‌

8:33:06 PM

ബംഗളൂരുവിനെതിരേ പഞ്ചാബിന് തകര്‍ച്ച തുടക്കം
7 ഓവറില്‍ 3 വിക്കറ്റിന് 39 റണ്‍സ്. ഹാഷിം അംല(1) മാര്‍ട്ടിന്‍ ഗുപ്റ്റില്‍(9) ഷോണ്‍ മാര്‍ഷ്(20) എന്നിവരുടെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss