|    Jun 22 Fri, 2018 9:09 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബംഗളുരു ടെസ്റ്റ്: രണ്ടാംദിനം മഴ നോട്ടൗട്ട്

Published : 16th November 2015 | Posted By: SMR

ബംഗളൂരു: മഴ വില്ലനായപ്പോള്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനത്തിലെ കളി ഉപേക്ഷിച്ചു. കനത്ത മഴ മൂലം ഇന്നലെ ഒരോവര്‍ പോലും മല്‍സരം നടന്നില്ല. കളിയില്‍ ഇന്ത്യ പിടിമുറുക്കുന്നതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി മഴ രണ്ടാംദിനത്തിലെ കളി കവര്‍ന്നത്.
ആദ്യദിനം ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് 214ല്‍ അവസാനിപ്പിച്ച ഇന്ത്യ സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുത്തിരുന്നു.
ശിഖര്‍ ധവാനും (45*) മുരൡവിജയുമാണ് (28*) ക്രീസിലുണ്ടായിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss