|    May 30 Tue, 2017 11:31 am
FLASH NEWS

ബംഗലൂരുവിലെ ആദ്യ വനിതാ ടാക്‌സി ഡ്രൈവര്‍ മരിച്ചനിലയില്‍

Published : 28th June 2016 | Posted By: mi.ptk

bangalooru

ബംഗലൂരു: ബംഗലൂരുവിലെ ആദ്യ വനിതാ ടാക്‌സി ഡ്രൈവറായ ഭാരതി വീരതിനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വീരത്  താമസിക്കുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തനിച്ച് താമസിക്കുകയായിരുന്ന വീരതിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറപ്പൊന്നും കിട്ടിയിട്ടില്ല.
വീരതിന്റെ ഫോഡ് ഫിയസ്റ്റ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. തയ്യല്‍ക്കാരിയായി ജോലിചെയ്യുകയായിരുന്ന വീരത് പിന്നീട് ഒരു എന്‍ജിഒയുടെ കീഴില്‍ ഡ്രൈവിങ് പഠിക്കുകയും ബംഗളൂരുവില്‍ ടാക്‌സി കാര്‍ ഓടിക്കുകയുമായിരുന്നു.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്ധ്രപ്രദേശില്‍ നിന്നും ബംഗളൂരുവിലേയ്ക്ക് താമസം മാറിയ ഇവര്‍ താമസിച്ചുവന്നിരുന്ന വീടിന്റെ ഉടമയാണ് വീരതിനെ മരിച്ചനിലയില്‍ കണ്ടത് . തുടര്‍ന്ന് വീട്ടുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day