|    Apr 30 Sun, 2017 6:29 pm
FLASH NEWS

ഫ്‌ളോര്‍ മില്ലുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍

Published : 8th November 2016 | Posted By: SMR

വടകര: കേരളത്തില്‍ റേഷന്‍ കടകള്‍ വഴി അരിയും ഗോതമ്പും ബിപിഎല്ലുകാര്‍ക്ക് മാത്രം പരിമിതപ്പെടുത്തിയതോടെ ഫ്‌ളോര്‍ മില്ലുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. റേഷന്‍ കടകളില്‍ നിന്നും ലഭിക്കുന്ന അരിയും ഗോതമ്പും പൊടിപ്പിക്കുന്നതാണ് ഫ്‌ളോര്‍ മില്ലുകളുടെ പ്രധാന പ്രവൃത്തി. എന്നാല്‍ ഇത് ഇല്ലാതായതോടെ പ്രവര്‍ത്തനം നിലച്ച ഈ മേഖലയിലുള്ളവരുടെ ഉപജീവന മാര്‍ഗവും നിലച്ചിരിക്കുകയാണ്. എപിഎല്‍ വിഭാഗക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ അരിയും ഗോതമ്പും ഇതുവരെ ലഭിച്ചിട്ടില്ല.വടകര താലൂക്കില്‍ മാത്രം ഇരുന്നൂറില്‍ പരം ഫ്‌ളോര്‍ മില്ലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഗോതബ്, അരി എന്നിവയുമായി എത്തുന്നവരുടെ എണ്ണം ചുരുങ്ങിയതോടെ ഭൂരിഭാഗം ഫ്‌ളോര്‍ മില്ലുകള്‍ക്കും വൈദ്യുത ബില്ല് അടക്കാനുള്ള തുക പോലും ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. സര്‍ക്കാര്‍ ഇടപെട്ട് റേഷന്‍ പ്രതിസന്ധി പരിഹരിക്കണമെന്ന് കേരള ഫ്‌ളോര്‍ മില്‍ അസോസിയേഷന്‍ വടകര താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ വി പി പ്രകാശന്‍, സി കെ കുമാരന്‍, സുഹാസന്‍, പി കെ ജയപ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day