|    Mar 30 Thu, 2017 10:31 am
FLASH NEWS

ഫ്‌ളോര്‍മില്ലില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നം പിടിച്ചു

Published : 20th January 2016 | Posted By: SMR

മാവൂര്‍: സ്വകാര്യ വ്യക്തിയുടെ ഫ്‌ളോര്‍മില്ലില്‍ നിന്നും പുകയില ഉല്‍പ്പന്നമായ ഹാന്‍സിന്റെ പാക്കറ്റുകള്‍ പിടിച്ചെടുത്തു.
വെള്ളലശ്ശേരിയിലെ ഫ്‌ളോര്‍മില്ലില്‍ ജീവനക്കാരനായ കാരശ്ശേരി സ്വദേശി കല്ലാടിയില്‍ മണി(40) യുടെ പക്കല്‍ നിന്നാണ് 23 പായ്ക്കറ്റ് ഹാന്‍സ് മാവൂര്‍ പോലിസ് കണ്ടെടുത്തത്. പൊടിമില്ലില്‍ വച്ച് ഹാന്‍സ് വില്‍പന നടക്കുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് 3.30 ഓടെയാണ് റെയ്ഡ് നടന്നത്. മാവൂര്‍ എസ്‌ഐ ശശികുമാറും സംഘവുമാണ് പിടികൂടിയത്. മണിയെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടു.
പ്രദേശത്ത് ലഹരി വസ്തുക്കളുടെ വില്‍പന സജീവമാവുന്നത് പ്രദേശ വാസികളെ അസ്വസ്ഥരാകുന്നുണ്ട്. സമീപ പ്രദേശങ്ങളില്‍ നിന്നും എത്തുന്നവരാണ് വില്‍പനക്കാര്‍ ടു വീലറുകളില്‍ എത്തി വെള്ളലശ്ശേരിയിലെ ഒഴിഞ്ഞ ഭാഗങ്ങളില്‍ വച്ച് ലഹരി വസ്തുക്കള്‍ കൈമാറുകയാണ് പതിവ്.
അപരിചിതരായവരുടെ സാന്നിധ്യം അറിയുമ്പോഴേക്കും ഇവര്‍ സ്ഥലം വിട്ടുകളയും. വെള്ളലശ്ശേരി പോസ്റ്റ് ഓഫിസിനോട് ചേര്‍ന്നുള്ള ഭാഗത്താണ് ലഹരി വില്‍പന സജീവം ഇവിടെ സ്ഥിരമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങളുടെ മറപറ്റിയും വില്‍പനയുണ്ട്. പോലിസ് പെട്രോളിങ് കാര്യക്ഷമമായി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day