|    Mar 23 Thu, 2017 11:53 am
FLASH NEWS

ഫ്‌ളൈറ്റുകളില്‍ സെല്‍ഫിക്ക് നിരോധനം

Published : 26th August 2016 | Posted By: frfrlnz

pilot22
ന്യൂഡല്‍ഹി: സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഫ്‌ളൈറ്റുകളില്‍ സെല്‍ഫിക്ക് നിരോധനം വരുന്നു. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയമാണ് നിരോധനം നടപ്പാക്കുന്നത്. ഫളൈറ്റുകളില്‍ കോക്ക്പിറ്റിന്റെയും മറ്റ് അപകടമേഖലകളില്‍ നിന്നും സെല്‍ഫി എടുക്കുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയം പുതിയ നിരോധനം ഏര്‍പ്പെടുത്തുന്നത്.

ഫ്‌ളൈറ്റുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നത് അപകടം സൃഷ്ടിക്കുമെന്ന കണ്ടെത്തലാണ് നിരോധനത്തിന് കാരണം. സെല്‍ഫിക്കു പുറമെ ഫ്‌ളൈറ്റില്‍ നിന്ന് എടുക്കുന്ന മറ്റ് ഫോട്ടോകള്‍ക്കും നിരോധനം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് വ്യോമയാന മന്ത്രാലയം. അടുത്ത ആഴ്ചയോടെ നിരോധനം പ്രാബല്യത്തില്‍ വരും.നിലവില്‍  ഫ്‌ളൈറ്റുകളില്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഇതു കൂടി ഉള്‍പ്പെടുത്തിയാണ് സെര്‍ക്കുലര്‍ പുറത്തിറക്കുക. പറന്നുകൊണ്ടിരിക്കെ ഫ്‌ളൈറ്റില്‍ നിന്ന് നിരവധി പൈലറ്റുമാര്‍ സെല്‍ഫി എടുത്തതായി മന്ത്രാലയം കണ്ടെത്തിയിരുന്നു.

 

(Visited 134 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക