|    May 27 Sat, 2017 3:51 pm
FLASH NEWS

ഫ്‌ളാറ്റില്‍ തീപിടുത്തം; രണ്ട് മരണം

Published : 18th October 2016 | Posted By: mi.ptk

mumbai-cuffe-parade-fire

മുംബൈ: മുംബൈയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് മരണം. ചൊവ്വാഴ്ച പുലര്‍ച്ചെ നഗരത്തിലെ പ്രധാന കെട്ടിടമായ മേക്കര്‍ ടവറിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ 20-ാം നിലയിലായിരുന്നു തീപിടിത്തം. രണ്ട് പേര്‍ മരിച്ചതായും 11 പേരെ രക്ഷപ്പെടുത്തിയതുമായാണ് ഔദ്യോഗിക വിവരം.
ബജാജ് ഇലക്ട്രിക്കല്‍സിന്റെ മാനേജിങ് ഡയറക്ടര്‍ ഷേഖര്‍ ബജാജിന്റെ ഫ്‌ലാറ്റിലാണ് തീപിടിച്ചതെന്നാണ് സൂചന. സംഭവത്തില്‍ രണ്ടു ഫ്‌ലാറ്റുകള്‍ പൂര്‍ണമായും കത്തി നശിച്ചു.
പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സമയോജിതമായ ഇടപെടല്‍കാരണം  തീ നിയന്ത്രണ വിധേയമായെന്ന് എഴുത്തുകാരി ശോഭാ ഡേ പ്രതികരിച്ചു. ശോഭയും കെട്ടിടത്തിലെ അഞ്ചാം നിലയിലാണ് താമസിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day