|    Dec 15 Fri, 2017 9:19 pm
FLASH NEWS
Home   >  Kerala   >  

ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ തന്റെ ചിത്രം വേണ്ടെന്ന് പി ജയരാജന്‍

Published : 4th December 2017 | Posted By: mi.ptk

കണ്ണൂര്‍: സിപിഎം സമ്മേളനങ്ങളുടെ ഭാഗമായി വക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ തന്റെ ചിത്രം വേണ്ടെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാന്‍.ചിലയിടങ്ങളില്‍ തന്റെ ചിത്രം ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വച്ചതായി കണ്ടിരുന്നുവെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറണമെന്നും ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നേരത്തെ, പി ജയരാജനെ പുകഴ്ത്തുന്ന തരത്തില്‍ വന്ന സംഗീത ആല്‍ബം വിവാദമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ജയരാജന്‍ വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ തന്റെ ചിത്രങ്ങള്‍ വേണ്ടെന്ന് ജയരാജന്‍ പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സിപിഐ(എം) സമ്മേളനങ്ങള്‍ വലിയ ജന പങ്കാളിത്തത്തോട് കൂടി നടന്നുവരികയാണ്.
ജനങ്ങളാകെ മുന്‍കൈ എടുത്തുകൊണ്ട് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.എന്നാല്‍ ചിലയിടങ്ങളില്‍ എന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയതായി കാണാന്‍ കഴിഞ്ഞു.അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ പിന്മാറണം.ഇതുയര്‍ത്തി ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.അതിനു സഹായകരണമാണ് ഇത്തരം ബോര്‍ഡുകള്‍.

സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്.
ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക