|    May 23 Tue, 2017 10:39 pm
FLASH NEWS

ഫ്ളെക്‌സി ഫെയര്‍ സംവിധാനം റെയില്‍വേയുടെ പകല്‍കൊള്ള: മജീദ് ഫൈസി

Published : 9th September 2016 | Posted By: G.A.G

railway

കോഴിക്കോട്: വിമാന കമ്പനികളുടെ മാതൃകയില്‍ ബുക്കിങ് വര്‍ധിക്കുന്നതിനനുസരിച്ച് കൂടിയ ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുന്ന ഫഌ്‌സി ഫെയര്‍ സംവിധാനം റെയില്‍വേയുടെ പകല്‍ക്കൊള്ളയാണെന്നും ഇത് നടപ്പിലാക്കരുതെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. 10 ശതമാനം സീറ്റുകള്‍ ബുക്കു ചെയ്ത് കഴിഞ്ഞാല്‍ ടിക്കറ്റ് ചാര്‍ജ് 10 ശതമാനം വര്‍ധിക്കുകയും തുടര്‍ന്ന് ഓരോ 10 ശതമാനം സീറ്റിലും ഇത്തരത്തില്‍ നിരക്ക് കൂടികൊണ്ടിരിക്കുകയും ചെയ്യും. ഫലത്തില്‍ ട്രെയിനിലെ പകുതി യാത്രക്കാരും സാധാരണ ചാര്‍ജ്ജിനേക്കാള്‍ 50 ശതമാനം ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവരും. അധിവേഗ ട്രെയിനുകളില്‍ ആരംഭിക്കുന്ന ഈ സംവിധാനം മറ്റുള്ളവയിലേക്കും വ്യാപിപ്പിക്കുമെന്നതില്‍ സംശയമില്ല. അവധി, ആഘോഷവേളകളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പകരം അവരുടെ മേല്‍ അധികഭാരം കെട്ടിയേല്‍പ്പിച്ച് ലാഭമുണ്ടാക്കുന്ന മോഡി സര്‍ക്കാരിന്റെ നയം മുതലാളിത്ത സംസ്‌കാരമാണ്.
സാധാരണക്കാരുടെ ആശ്രയമായ റെയില്‍വേ സംവിധാനം അവര്‍ക്ക് അന്യമാക്കുന്ന ഈ തീരുമാനത്തിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും  അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവനയിലൂടെ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day