|    Apr 29 Sat, 2017 3:20 am
FLASH NEWS

ഫ്രെഡി ഗ്രേയുടെ ലോക്കപ്പ് മരണം: ബാള്‍ട്ടിമോര്‍ പോലിസുകാരെ കുറ്റവിമുക്തരാക്കി

Published : 29th July 2016 | Posted By: SMR

വാഷിങ്ടണ്‍: ഫ്രെഡി ഗ്രേയുടെ(25) കൊലപാതകത്തില്‍ വിചാരണ നേരിടുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകള്‍ പ്രോസിക്യൂഷന്‍ തള്ളി. യുഎസിലെ ബാള്‍ട്ടിമോറില്‍ കറുത്ത വര്‍ഗക്കാരനായ ഗ്രേ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്ത് പോലിസിന്റെ വംശവെറിക്കെതിരേ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലിലായിരുന്നു ഗ്രേ കൊല്ലപ്പെട്ടത്. ഗ്രേയുടെ മരണത്തില്‍ വിചാരണ നേരിടുന്ന പോലിസുകാര്‍ കുറ്റക്കാരല്ലെന്നാണ് പ്രോസിക്യൂഷന്റെ പുതിയ തീരുമാനം.
അതേസമയം ഫ്രെഡി ഗ്രേയുടെ മരണം നരഹത്യയാണെന്ന വൈദ്യപരിശോധകന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നതായും കേസന്വേഷിച്ച പോലിസുകാര്‍ പക്ഷപാതിത്വം കാണിച്ചതായും അഭിഭാഷകയായ മെരിലിന്‍ മോബ്‌സി പറഞ്ഞു. പോലിസുകാര്‍ പ്രതികളായ കേസുകളിലെ അന്വേഷണത്തില്‍ പോലിസ് കാണിക്കുന്ന പക്ഷപാതിത്വമാണ് ഈ കേസിലുള്ളതെന്നും അവര്‍ സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും മോബ്‌സി അഭിപ്രായപ്പെട്ടു. പോലിസുകാര്‍ കള്ളം പറയുകയാണെന്നും അവരാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നും ഗ്രേയുടെ മാതാവ് ഗ്ലോറിയ ഡാര്‍ഡെണ്‍ പ്രതികരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day