|    Jul 17 Tue, 2018 9:42 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫ്രീസറിലേക്കു മാറ്റിയ സ്ത്രീ അനങ്ങി; ചികില്‍സയിലിരിക്കേ മരിച്ചു

Published : 7th September 2017 | Posted By: fsq

 

കട്ടപ്പന: മരിച്ചെന്നു കരുതി ബന്ധുക്കള്‍ ഫ്രീസറിലേക്കു മാറ്റിയ സ്ത്രീ അനങ്ങി. ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ വൈകീട്ട് 6.30ഓടെ ഐസിയുവില്‍ ചികില്‍സയിലിരിക്കേ മരിച്ചു. ഇടുക്കി വണ്ടന്‍മേട് പുതുവല്‍ രത്തിനവിലാസം മുനിസ്വാമിയുടെ ഭാര്യ രത്‌നത്തിനെയാണ് മരിച്ചെന്നു കരുതി ബന്ധുക്കള്‍ ഇന്നലെ രാവി ലെ ഫ്രീസറിലേക്ക് മാറ്റിയത്. രണ്ടു മാസമായി രത്‌നം മഞ്ഞപ്പിത്തം ബാധിച്ച് മധുര മെഡിക്കല്‍ കോളജില്‍ ചികി ല്‍സയിലായിരുന്നു. കരളും വൃക്കയുമെല്ലാം തകരാറിലായതോടെ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം ഡിസ്ചാര്‍ജ് ചെയ്തു. ആറുമണിക്കൂറില്‍ കൂടുതല്‍ ജിവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സില്‍ സ്വദേശമായ വണ്ട ന്‍മേട്ടിലേക്ക് കൊണ്ടുവന്നു. വീട്ടിലെത്തിച്ചപ്പോള്‍ രത്‌നത്തിന് അനക്കമില്ല. ഇതോടെ മരിച്ചെന്നു കരുതി ഫ്രീസറിലേക്ക് മാറ്റി. ഡോക്ടര്‍ പരിശോധിച്ച് മരണം സ്ഥിരീകരിക്കാതെയാണ് ഫ്രീസറിലേക്ക് മാറ്റിയത്. ഇതിനിടെ സംസ്‌കാരത്തിനുള്ള നടപടികളും ആരംഭിച്ചിരുന്നു. അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ ആളുകളിലൊരാ ള്‍ക്ക് ശരീരം അനങ്ങുന്നതായി തോന്നി. വിശദമായ പരിശോധനയില്‍ ഇവര്‍ ശ്വസിക്കുന്നതായി മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലിസില്‍ അറിയിച്ചു. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെ ഡോക്ടറെ കൊണ്ടുവന്നു പരിശോധിച്ചപ്പോള്‍ ജീവനുണ്ടെന്ന് സ്ഥിരീകരിച്ചു. സംഭവമറിഞ്ഞ ഇടുക്കി കലക്ടര്‍ ഇടപെട്ട് മികച്ച ചികില്‍സ ലഭ്യമാക്കാന്‍ ആശുപത്രി അധികൃതരോട് നിര്‍ദേശിച്ചിരുന്നു. ഇന്നലെ വൈകീട്ടോടെ രോഗം മൂര്‍ച്ഛിച്ച് രത്‌ന മരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss