|    Aug 17 Fri, 2018 12:44 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫ്രീഡം ക്വിസ് 2017 സമ്മാന വിതരണം

Published : 29th September 2017 | Posted By: fsq

 

തിരുവനന്തപുരം: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സ്‌കൂള്‍ കുട്ടികളില്‍ സ്വാതന്ത്ര്യസ്മരണകള്‍ ഉണര്‍ത്തുന്നതിലേക്കായി തേജസ് ദിനപത്രവും ജൂനിയര്‍ ഫ്രന്റ്‌സും സംയുക്തമായി സംഘടിപ്പിച്ച ഫ്രീഡം ക്വിസ് 2017ന്റെ സംസ്ഥാനതല സമ്മാന വിതരണം തിരുവനന്തപുരം ജില്ലയിലെ ഇളവട്ടം ബിആര്‍എംഎച്ച്എസ് സ്‌കൂളില്‍ അഡ്വ. ഡി കെ മുരളി എംഎല്‍എ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യബോധമുള്ളവരായി രാജ്യത്തിനും കുടുംബത്തിനും ഉപകരിക്കുന്ന നാളെയുടെ പ്രതീക്ഷകളായി മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നാംസ്ഥാനം നേടിയ ഐശ്വര്യ അശോകന് അദ്ദേഹം സമ്മാനമായ സൈക്കിള്‍ നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രജനിദേവി അധ്യക്ഷത വഹിച്ചു. തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് മെംബര്‍ അശ്കര്‍ തൊളിക്കോട്, ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീന്‍ അയ്യൂബി, ജൂനിയര്‍ ഫ്രന്റ്‌സ് രക്ഷാധികാരി ഇ സുല്‍ഫി, ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന കോ-ഓഡിനേറ്റര്‍ എസ് എല്‍ സജാദ്, തേജസ് ലേഖകന്‍ സിയാദ് തൊളിക്കോട്, സ്റ്റാഫ് സെക്രട്ടറി ജോസ്, ഹാഷിം തൊളിക്കോട് സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss