|    Oct 21 Sat, 2017 7:40 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫ്രീഡം ക്വിസ്: സമ്മാനം വിതരണം ചെയ്തു

Published : 19th October 2016 | Posted By: SMR

ഇരിട്ടി: ജൂനിയര്‍ ഫ്രന്റ്‌സും തേജസ് പാഠശാലയും സംയുക്തമായി നടത്തിയ ഫ്രീഡം ക്വിസ് മല്‍സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ഉളിയില്‍ ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ഥി വൈഷ്ണവിന് സമ്മാനം കൈമാറി. ഒന്നാം സമ്മാനമായ ബേബി സൈക്കിള്‍ തേജസ് പ്രതിനിധി വി ബഷീര്‍ സമ്മാനിച്ചു.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ പി വി ദിവാകരന്‍ അധ്യക്ഷത വഹിച്ചു.  പിടിഎ പ്രസിഡന്റ് കെ അബ്ദുല്‍ ഖാദര്‍, എസ്എംഎസി അംഗം എം അബ്ദുല്‍ സത്താര്‍, സ്റ്റാഫ് സെക്രട്ടറി സി എച്ച് സീനത്ത്, വി കെ സജിത്ത്, ഫയാസ് പുന്നാട്, ജൂനിയര്‍ ഫ്രന്റ്‌സ് ജില്ലാ പ്രസിഡന്റ് പി കെ ഹബീബ്, എം വി റാസിഖ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക