|    Oct 23 Mon, 2017 12:43 am
Home   >  Todays Paper  >  Page 5  >  

ഫ്രീഡം ക്വിസ് സംസ്ഥാനതല ഉദ്ഘാടനം നടത്തി

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: ജൂനിയര്‍ ഫ്രന്റ്‌സും തേജസ് ദിനപത്രവും സംയുക്തമായി അഞ്ചാം തരം മുതല്‍ ഒമ്പതാം തരം വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഫ്രീഡം ക്വിസ് 2017ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. യുപിഎസ് തലത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിതുര ഗവ. യുപിഎസിലെ പ്രധാനാധ്യാപിക എല്‍ പുഷ്പലതയ്ക്ക് ഫ്രീഡം ക്വിസ് മാതൃകാ ചോദ്യപേപ്പര്‍ നല്‍കി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഉദ്ഘാടനം നിര്‍വഹിച്ചു. വിതുര ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹുല്‍ നാഥ് അലിഖാന്‍ അധ്യക്ഷത വഹിച്ചു. തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് മെംബര്‍ അഷ്‌കര്‍ തൊളിക്കോട്, ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീന്‍ അയ്യൂബി, ജൂനിയര്‍ ഫ്രന്റ്‌സ് രക്ഷാധികാരി ഇ സുല്‍ഫി, ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന കോ-ഓഡിനേറ്റര്‍ എസ് എല്‍ സജാദ്, തേജസ് ലേഖകന്‍ സിയാദ് തൊളിക്കോട്, പിടിഎ പ്രസിഡന്റ് ആര്‍ രവി ബാലന്‍ സ്റ്റാഫ് സെക്രട്ടറി ജി ബിനുകുമാര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക