|    Nov 20 Mon, 2017 9:37 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഫ്രീഡം ക്വിസ് ഉദ്ഘാടനം ഇന്ന്

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: രാജ്യത്തിന്റെ 70ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജൂനിയര്‍ ഫ്രന്റ്‌സും തേജസ് ദിനപത്രവും സംയുക്തമായി അഞ്ചാംതരം മുതല്‍ ഒമ്പതാം തരം വരെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഫ്രീഡം ക്വിസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വിതുര ഗവ. യുപിഎസില്‍ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഉദ്ഘാടനം നിര്‍വഹിക്കും. എസ് എല്‍ കൃഷ്ണകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹുല്‍ നാഥ് അലിഖാന്‍, തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് മെംബര്‍ അഷ്‌കര്‍ തൊളിക്കോട്, ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന പ്രസിഡന്റ് സ്വലാഹുദ്ദീന്‍ അയ്യൂബി, ജൂനിയര്‍ ഫ്രന്റ്‌സ് രക്ഷാധികാരി ഇ സുല്‍ഫി, ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന കോ-ഓഡിനേറ്റര്‍ എസ് എല്‍ സജാദ്, തേജസ് ലേഖകന്‍ സിയാദ് തൊളിക്കോട്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എല്‍ പുഷ്പലത, പിടിഎ പ്രസിഡന്റ് ആര്‍ രവി ബാലന്‍, സ്റ്റാഫ് സെക്രട്ടറി ജി ബിനുകുമാര്‍ പങ്കെടുക്കും. ആഗസ്ത് 15 വരെ സംസ്ഥാനതലത്തില്‍ നടക്കുന്ന മല്‍സരത്തിന്റെ വിജയികളെ ആഗസ്ത് അവസാനവാരം പ്രഖ്യാപിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക