|    Mar 30 Thu, 2017 10:08 am
FLASH NEWS

ഫ്രാന്‍സ്: ബുര്‍ഖിനി നിരോധനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കോടതി

Published : 27th August 2016 | Posted By: SMR

പാരിസ്: ഫ്രാന്‍സില്‍ ബുര്‍ഖിനി നിരോധനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് കോടതി.
ലീഗ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഫ്രാന്‍സിലെ സ്‌റ്റേറ്റ് കൗണ്‍സില്‍ നിരോധനം സ്‌റ്റേ ചെയ്തത്. ഫ്രാന്‍സിലെ മധ്യധരണ്യാഴി നഗരമായ വില്‍നേ ലൂബെയിലെ ബുര്‍ഖിനി നിരോധനം സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു. വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമാണു ബുര്‍ഖിനി നിരോധനത്തില്‍ ലംഘിക്കപ്പെട്ടതെന്നും കോടതി വ്യക്തമാക്കി.
മുസ്‌ലിം സ്ത്രീകള്‍ നീന്തുമ്പോള്‍ ഉപയോഗിക്കുന്ന ശരീരം മുഴുവന്‍ മറയ്ക്കുന്ന ബുര്‍ഖിനി ഫ്രാന്‍സിലെ ഏതാനും റിസോര്‍ട്ടുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നിരോധിച്ചിരുന്നു. ഇതിനെതിരേ നിരവധി പേരാണു പ്രതിഷേധവുമായെത്തിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day