|    Apr 26 Wed, 2017 9:35 am
FLASH NEWS

ഫ്രാന്‍സ്: കലേ അഭയാര്‍ഥി ക്യാംപിലെ കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചു

Published : 3rd November 2016 | Posted By: SMR

പാരിസ്: ഫ്രാന്‍സിലെ കലേ അഭയാര്‍ഥി ക്യാംപില്‍നിന്ന് ഒഴിപ്പിച്ച 1500ഓളം കുട്ടികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മാറ്റിപ്പാര്‍പ്പിച്ചു. ക്യാംപ് ഒഴിപ്പിച്ചതോടെ തെരുവില്‍ കഴിയുകയായിരുന്ന മുഴുവന്‍ കുട്ടികളെയും മാറ്റിപ്പാര്‍പ്പിച്ചതായാണ് വിവരം. ഇവരെ ബ്രിട്ടനിലേക്ക് അയക്കില്ലെന്ന് ഫ്രഞ്ച് അധികൃതര്‍ കുട്ടികള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കുട്ടികളെ ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്ന ബ്രിട്ടന്‍ ഇതുവരെ 270 പേരെ മാത്രമാണ് സ്വീകരിച്ചത്. ബ്രിട്ടനില്‍ ബന്ധുക്കളുള്ളവരെയാണ് ഏറ്റെടുത്തത്. ബാക്കിയുള്ളവരെയും ഏറ്റെടുക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെടുന്നുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day