|    Jan 20 Fri, 2017 11:43 pm
FLASH NEWS

ഫ്രാന്‍സ്-ഐസ്‌ലന്‍ഡ് അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്; ഫ്രാന്‍സിനു മുന്നില്‍ ഐസ് ഉരുകുമോ ?

Published : 3rd July 2016 | Posted By: SMR

സെയ്ന്റ ഡെനിസ്: വെയ്ല്‍സിന്റെ അദ്ഭുത പ്രകടനത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് അവസാന ക്വാര്‍ട്ടറില്‍ അട്ടിമറിവീരന്‍മാരായ ഐസ്‌ലന്‍ഡ് ഇന്ന് ആതിഥേയരായ ഫ്രാന്‍സുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കിക്കോഫ്.
കണക്കുകള്‍ ഇന്ന് ഫ്രാന്‍സിനു വ്യക്തമായ മുന്‍തൂക്കം നല്‍കുന്നുണ്ട്. ഫ്രാന്‍സും ഐസ്‌ലന്‍ഡും തമ്മിലുള്ള 12ാം മല്‍രസമാണിത്. ഇതുവരെയുള്ള 11 കളികളില്‍ ഫ്രാന്‍സ് എട്ടെണ്ണത്തില്‍ ജയം കൊയ്തപ്പോള്‍ മൂന്നെണ്ണം സമനിലയി ല്‍ കലാശിക്കുകയായിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാമിന്റെ പ്ലേമേക്കറായ ദിമിത്രി പയെറ്റാണ് ഈ ടൂര്‍ണമെന്റില്‍ ഫ്രാന്‍സിന്റെ അപ്രതീക്ഷിത തുറുപ്പുചീട്ട്. ആദ്യ രണ്ടു കളികളിലും ടീമിനായി ഗോ ള്‍ നേടിയ പയെറ്റ് മറ്റു മല്‍സരങ്ങളിലും ഫ്രാന്‍സിനായി കളം നിറഞ്ഞു കളിച്ചു.
മൂന്നു ഗോളുകള്‍ നേടിയ അത്‌ലറ്റികോ മാഡ്രിഡ് സ്‌ട്രൈക്ക ര്‍ അന്റോണി ഗ്രീസ്മാനാണ് ടൂര്‍ണമെന്റില്‍ ഫ്രാന്‍സിന്റെ ടോപ്‌സ്‌കോറര്‍. വെയ്ല്‍സ് സ്റ്റാര്‍ ഗരെത് ബേല്‍, സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാറോ മൊറാറ്റ എന്നിവര്‍ക്കൊപ്പം ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ പദവി പങ്കിടുകയാണ് ഗ്രീസ്മാന്‍.
വാശിയേറിയ ഉദ്ഘാടന മല്‍സരത്തില്‍ റുമാനിയയെ 2-1നു തോല്‍പ്പിച്ചാണ് ഫ്രാന്‍സ് തുടങ്ങിയത്. മല്‍സരം 1-1നു സമനിലയില്‍ പിരിയുമെന്നിരിക്കെ ഫൈനല്‍ വിസിലിന് ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് പയെറ്റ് വണ്ടര്‍ ഗോളിലൂടെ ഫ്രാന്‍സിനെ രക്ഷിച്ചത്.
രണ്ടാമത്തെ കളിയിലും പയെറ്റ് ഫ്രഞ്ച് ജയത്തിനു ചുക്കാ ന്‍പിടിച്ചു. അല്‍ബേനിയയെ ഫ്രാന്‍സ് 2-0നു തകര്‍ത്ത മല്‍സരത്തില്‍ രണ്ടാം ഗോള്‍ പയെറ്റിന്റെ വകയായിരുന്നു.
അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡുമായി ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും ഒന്നാംസ്ഥാനക്കാരായി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലെത്തി.
പ്രീക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡായിരുന്നു ഫ്രാന്‍സിന്റെ എതിരാളികള്‍. ഒരു ഗോളിനു പിറകില്‍ നിന്ന ശേഷം രണ്ടാംപകുതിയില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് ആതിഥേയര്‍ ക്വാര്‍ട്ടറിലെത്തുകയായിരുന്നു. രണ്ടു ഗോളും ഗ്രീസ്മാന്റെ വകയായിരുന്നു.
അതേസമയം, കന്നി യൂറോ കളിച്ച ഐസ്‌ലന്‍ഡ് ഏവരെ യും ഞെട്ടിക്കുന്ന പ്രകടനത്തോടെയാണ് ക്വാര്‍ട്ടറിലെത്തിയത്. പോര്‍ച്ചുഗലുള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ റണ്ണറപ്പായാണ് ഐസ്‌ല ന്‍ഡ് നോക്കൗട്ട്‌റൗണ്ടില്‍ ഇടംപിടിച്ചത്.
ആദ്യ മല്‍സരത്തില്‍ പോര്‍ച്ചുഗലിനെ 1-1നു പിടിച്ചുനിര്‍ത്തി വരവറിയിച്ച ഐസ്‌ലന്‍ഡ് രണ്ടാമത്തെ കളിയില്‍ ഹംഗറിയുമായും 1-1ന്റെ സമനില പിടിച്ചുവാങ്ങി. അവസാന മല്‍സരത്തില്‍ ഓസ്ട്രിയയെ 2-1നു വീഴ്ത്തി ഐസ്‌ലന്‍ഡ് അവസാന 16ല്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. പ്രീക്വാര്‍ട്ടറിലാണ് ഐസ്‌ലന്‍ഡിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. കിരീട ഫേവറിറ്റുകളിലൊന്നായ ഇംഗ്ലണ്ടിനെ 2-1ന് അട്ടിമറിച്ച് ഐസ്‌ലന്‍ഡുകാര്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാവുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക