|    Apr 22 Sun, 2018 10:02 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഫ്രാന്‍സുമായുള്ള യുദ്ധവിമാനക്കരാര്‍ 23ന് ഒപ്പുവയ്ക്കും

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍നിന്ന് 787 കോടി യൂറോയുടെ 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഈ മാസം 23ന് ഒപ്പുവയ്ക്കും. കരാര്‍ ഒപ്പുവയ്ക്കുന്നതിനു ഫ്രഞ്ച് പ്രതിരോധ മന്ത്രി ഴാങ് യെലെ ദ്രിയാര്‍ ഇന്ത്യയിലെത്തുമെന്നും ഔദ്യോദിക വൃത്തങ്ങള്‍ അറിയിച്ചു.
36 യുദ്ധവിമാനങ്ങള്‍ക്കു പുറമെ അത്യന്താധുനികമായ മീറ്റിയോര്‍ മിസൈല്‍ അടക്കമുള്ള യുദ്ധോപകരണങ്ങളും കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 787 യൂറോയുടെ അമ്പത് ശതമാനം ഫ്രാന്‍സ് ഇന്ത്യയില്‍ നിക്ഷേപിക്കുകയോ ആ തുകയ്ക്കുള്ള ഇന്ത്യന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുകയോ വേണമെന്ന് കരാറിലുണ്ട്.
ഒരു പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലെത്തുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്ത് കഴിഞ്ഞ റിപബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയപ്പോള്‍ കരാര്‍ ഒപ്പിടാനുദ്ദേശിച്ചിരുന്നെങ്കിലും വിലയുടെ കാര്യത്തില്‍ തീര്‍പ്പാവാതിരുന്നതിനാല്‍ നടന്നിരുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss