|    May 30 Tue, 2017 9:28 am
FLASH NEWS

ഫ്രാന്‍സിസ് മാര്‍പാപ്പ സിഎആറില്‍

Published : 30th November 2015 | Posted By: SMR

ബാന്‍ഗുയി: ക്രിസ്ത്യന്‍ സായുധസംഘത്തിന്റെ മുസ്‌ലിംവിരുദ്ധ നടപടികളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക് (സിഎആര്‍) പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു. അടുത്ത മാസം തിരഞ്ഞെടുപ്പു നടക്കുന്ന രാജ്യത്ത് സമാധാനത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശം നല്‍കുകയെന്നതാണ് തന്റെ യാത്രാലക്ഷ്യമെന്നു പോപ്പ് വ്യക്തമാക്കി. കെനിയ, ഉഗാണ്ട എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനു ശേഷമാണ് പോപ്പ് സിഎആറിലെത്തിയത്.
സംഘര്‍ഷം നിലനില്‍ക്കുന്ന തലസ്ഥാനമായ ബാന്‍ഗുയിയിലെ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്ന മാര്‍പാപ്പ നഗരത്തിലെ മുസ്‌ലിം പ്രദേശത്തുള്ള മസ്ജിദ് സന്ദര്‍ശിച്ചു മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day