|    Jan 18 Wed, 2017 11:24 am
FLASH NEWS

ഫ്രാന്‍സിസ് പെരുമന അന്തരിച്ചു

Published : 23rd July 2016 | Posted By: SMR

കൊച്ചി: കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ഖജാഞ്ചിയും കേരള പ്രതികരണധ്വനി മാസിക ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് പെരുമന(60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പോണേല്‍ സെന്റ്ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സെമിത്തേരിയില്‍. അവിവാഹിതനാണ്. സഹോദരങ്ങള്‍: സി ജി തോമസ്, പീറ്റര്‍, ക്ലീറ്റസ്, ട്രീസാ ജോഷി.
കേരള പ്രതികരണവേദി സംസ്ഥാന പ്രസിഡന്റ്, ഹര്‍ത്താല്‍ വിരുദ്ധ മുന്നണി സംസ്ഥാന സെക്രട്ടറി, ജൈവകര്‍ഷക സംഘടനകളായ ഓര്‍ഗാനിക് കേരള സെക്രട്ടറി, ഗ്രീന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ് പെരുമന പൊക്കാളി കര്‍ഷകസമിതിയുടെ വൈസ്‌ചെയര്‍മാന്‍, കേരകര്‍ഷകസംഘം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയും എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്.
എല്‍കെഎവിയുടെ വിശിഷ്ടസേവാരത്‌നാ അവാര്‍ഡ്, മഹിമ അവാര്‍ഡ്, ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും മറ്റു നിരവധി അംഗീകാരങ്ങളും ആദരവുകളും ഫ്രാന്‍സിസ് പെരുമനയ്ക്ക് ലഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക