|    May 28 Sun, 2017 4:19 pm
FLASH NEWS

ഫ്രാന്‍സില്‍ പിറന്നാള്‍ ആഘോഷത്തിനിടെ തീപ്പിടിത്തം; 13 മരണം; ആറുപേര്‍ക്കു പരിക്കേറ്റു

Published : 7th August 2016 | Posted By: SMR

പാരിസ്: ഫ്രാന്‍സിലെ റവന്‍ നഗരത്തിലെ ബാറില്‍ പിറന്നാള്‍ കേക്കില്‍ കത്തിച്ചുവച്ച മെഴുകുതിരികള്‍ നിലത്തുവീണതിനെത്തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ 13പേര്‍ മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു.
റവനിലെ ക്യൂബ ലിബ്ര് ബാറിലെ മുറിക്കകത്തു നടന്ന പിറന്നാളാഘോഷത്തിനിടെയാണ് അപകടം. പിറന്നാളാഘോഷത്തിനെത്തിയ 20പേരായിരുന്നു തീപ്പിടിത്തമുണ്ടായ ഹാളിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ 90ശതമാനം പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് പോലിസ് അറിയിച്ചു. 18നും 25നുമിടയില്‍ പ്രായമുള്ളവരാണ് മരിച്ചത്.
അപകടം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തീപ്പിടിത്തത്തില്‍ അസ്വാഭാവികതകളൊന്നുമില്ലെന്ന് റവന്‍ മേയര്‍ യ്വോണ്‍ റോബേര്‍ പ്രതികരിച്ചു. 50ഓളം അഗ്നിശമനസേനാപ്രവര്‍ത്തകരെത്തിയാണ് തീയണച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day