|    Oct 17 Tue, 2017 7:02 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫ്രാന്‍സില്‍ ആക്രമണ പദ്ധതിയിട്ട ഫ്രഞ്ച് പൗരന്‍ ഉക്രെയ്‌നില്‍ അറസ്റ്റില്‍

Published : 7th June 2016 | Posted By: SMR

കിയേവ്: യൂറോപ്യന്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഫ്രാന്‍സില്‍ ആക്രമണപരമ്പര നടത്താന്‍ പദ്ധതിയിട്ട ഫ്രഞ്ച് പൗരനെ ഉക്രെയ്ന്‍ അറസ്റ്റ് ചെയ്തു.
സംഘര്‍ഷം നടക്കുന്ന ഉക്രെയ്‌ന്റെ കിഴക്കന്‍ മേഖലയില്‍ യുദ്ധത്തില്‍ പങ്കെടുക്കാനെന്ന വ്യാജേന എത്തി 125 കിലോഗ്രാം ടിഎന്‍ടിയും അഞ്ച് റൈഫിളുകളും രണ്ട് ആന്റിടാങ്ക് ഗ്രനേഡുകളും കൈക്കലാക്കാന്‍ ഇയാള്‍ ശ്രമം നടത്തിയതായി ഉക്രെയ്ന്‍ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
പാലങ്ങളും ഹൈവേകളും മുസ്‌ലിം പള്ളികളും ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുന്ന വേദികളും ഉള്‍പ്പെടെ 15 കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ലക്ഷ്യം.
രാജ്യത്തേക്ക് കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ച് മുസ്‌ലിം ജനസംഖ്യ വര്‍ധിക്കാന്‍ അനുവദിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതെന്നാണു സൂചന. അപകടസാധ്യത സ്ഥിരീകരിച്ചിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക