|    Sep 22 Fri, 2017 4:23 am
Home   >  News now   >  

ജനക്കൂട്ടത്തിനിടയിലേയ്ക്ക് ട്രക്ക് ഓടിച്ചുകയറ്റി; 84 മരണം

Published : 15th July 2016 | Posted By: mi.ptk

truck-france-2

ഫ്രാന്‍സ്: ദേശീയ ദിനാഘോഷത്തിനിടെ ഫാന്‍സിലെ നൈസില്‍ ഉണ്ടായ ആക്രമണത്തില്‍ 84ലധികം പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ നൂറിലേറേ പേരില്‍ അന്‍പത് പേരുടെ നില ഗുരുതരമാണ്. ആഘോഷത്തിന്റെ ഭാഗമായി കരിമരുന്ന് പ്രയോഗം കാണുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേയ്ക്ക് ട്രക്ക് ഓടിച്ച് കയറ്റിയാണ് അക്രമി കൂട്ടക്കുരുതി നടത്തിയത്. ഇയാളെ പിന്നീട് പോലീസ് വെടിവച്ച് കൊന്നു.ട്രക്ക് ഡ്രൈവറെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. 31 വയസ്സുള്ള ഫ്രഞ്ച് ടുണീഷ്യന്‍ പൗരനായ  യുവാവാണ്  ട്രക്ക് ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ട്രക്കില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ്  വിവരം ലഭിച്ചത്. എന്നാല്‍ ഇയാളുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

truck-france-3
അമിത വേഗത്തിലെത്തിയ ട്രക്ക് ജനക്കൂട്ടത്തെ ഇടിച്ച ശേഷം രണ്ട് കിലോമീറ്ററോളം ദൂരത്തേയ്ക്ക് പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അപകടമുണ്ടാക്കിയ ട്രക്കില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. വിടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് അധകൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക