|    Oct 23 Mon, 2017 2:50 am
Home   >  Todays Paper  >  page 9  >  

ഫ്രാന്‍സില്‍ ആക്രമണം ; നാലുപേര്‍ കൊല്ലപ്പെട്ടു

Published : 2nd October 2017 | Posted By: fsq

 

പാരിസ്: ഫ്രാന്‍സിലെ മാര്‍സിയേല്‍ നഗരത്തില്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ കത്തികൊണ്ടുള്ള ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് സൈനികരുടെ വെടിവയ്പില്‍ അക്രമിയും കൊല്ലപ്പെട്ടതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെയിന്റ് ചാള്‍സ് സ്റ്റേഷനിലായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. അതേസമയം, കാനഡയിലെ എഡ്മണ്ടനില്‍ ഫുട്‌ബോള്‍ മല്‍സരവേദിക്കു സമീപമുണ്ടായ ആക്രമണങ്ങളില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കത്തികൊണ്ട് കുത്തിയും വാഹനം ഇടിച്ചുകയറ്റിയുമായിരുന്നു ആക്രമണങ്ങള്‍. ഇവയ്ക്ക് സായുധസംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. എഡ്മണ്ടനില്‍ ആക്രമണത്തിനുപയോഗിച്ച കാറില്‍ ഐഎസ് പതാകകള്‍ കണ്ടതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക