|    Nov 21 Wed, 2018 5:15 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫ്രാന്‍സിലെ പാര്‍ക്കില്‍ മാലിന്യം പെറുക്കാന്‍ കാക്കകള്‍

Published : 13th August 2018 | Posted By: kasim kzm

പാരീസ്: നിലത്തുകിടക്കുന്ന മാലിന്യം പെറുക്കാന്‍ ഫ്രാന്‍സിലെ പാര്‍ക്കിലുള്ളതു കാക്കകള്‍. ഹിസ്‌റ്റോറിക്കല്‍ തീം പാര്‍ക്കായ പൂ ദുവോ ഫോയിലാണു പ്രത്യേകം പരിശീലനം ലഭിച്ച കാക്കകള്‍ പാര്‍ക്ക് വൃത്തിയാക്കാനെത്തുന്നത്. ആറു കാക്കകളെയാണ് ഇതിനു നിയോഗിച്ചത്. കാക്ക കുടുംബത്തില്‍ പെട്ട റൂക്ക്‌സ് കാക്കകളാണ് ഇവ.
സിഗരറ്റ് കുറ്റി ഉള്‍പ്പെടെയുള്ള മാലിന്യം കൊത്തിയെടുത്ത് അടുത്തുള്ള പെട്ടിയില്‍ കൊണ്ടിടാനാണ് ഇവയെ പരിശീലിപ്പിച്ചത്. പെട്ടികളില്‍ ഇവയ്ക്കുള്ള ഭക്ഷണവും ഉണ്ടാവും. ഒരോ തവണ മാലിന്യം കൊണ്ടിടുമ്പോഴും പെട്ടിയില്‍ നിന്നു കാക്കകള്‍ക്ക് ഭക്ഷണമെടുക്കാനാവും. പാര്‍ക്കിന്റെ മേല്‍നോട്ട ചുമതലയുള്ള കാക്കകളുടെ ആദ്യസംഘം ജോലി ആരംഭിച്ചു. ബാക്കിയുള്ളവ തിങ്കളാഴ്ച മുതലാണു പണിക്കിറങ്ങുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss