|    Jan 22 Sun, 2017 11:59 pm
FLASH NEWS

ഫ്രാന്‍സിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ പുരോഹിതന്‍ കൊല്ലപ്പെട്ടു

Published : 26th July 2016 | Posted By: mi.ptk

france

പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ ദേവാലയത്തിലുണ്ടായ ആക്രമണത്തില്‍ പുരോഹിതനും രണ്ട് അക്രമികളും കൊല്ലപ്പെട്ടു. ദേവാലയത്തില്‍ കയറി നിരവധി പേരെ ബന്ദികളാക്കിയ അക്രമികളെ സുരക്ഷാ സേന വധിക്കുകയായിരുന്നു. അക്രമികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ദേവാലയത്തിലെ പുരോഹിതന്‍ കൊല്ലപ്പെട്ടത്. എന്നാല്‍ പുരോഹിതനെ അക്രമികള്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
france-hostage

വടക്കന്‍ നോര്‍മണ്ടിലെ റൗനിലെ പള്ളിയില്‍ കഠാരയുമായി കയറിയ രണ്ട് അക്രമികള്‍ പുരോഹിതനെയും രണ്ട് കന്യാസ്ത്രീകളെയും ദേവാലയത്തിലെത്തിയവരെയും ബന്ദികളാക്കുകയായിരുന്നു. ആക്രമണ കാരണം വ്യക്തമല്ല. ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോദ് സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നീസിലുണ്ടായ ആക്രമണത്തിന്റെ നടുക്കം മാറും മുന്‍പാണ് ഫ്രാന്‍സില്‍ വീണ്ടും ആക്രമണമുണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 195 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക