|    May 25 Thu, 2017 9:56 pm
FLASH NEWS

ഫ്രാന്‍സിലെ ആക്രമണത്തില്‍ ലോകനേതാക്കള്‍ അപലപിച്ചു

Published : 16th July 2016 | Posted By: SMR

s2.reutersmedia.net

പാരിസ്: ഫ്രഞ്ച് നഗരമായ നീസിലുണ്ടായ ആക്രമണത്തെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അപലപിച്ചു. ഫ്രഞ്ച് ദേശീയ ദിനത്തിലുണ്ടായ ആക്രമണം മനുഷ്യത്വവിരുദ്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഭീകരവിരുദ്ധനീക്കം ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ് ആക്രമണത്തിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആക്രമണത്തെ അപലപിച്ച യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മരിച്ചവരുടെ ബന്ധുക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതായി അറിയിച്ചു. ലോകം ഫ്രഞ്ച് ജനതയോടൊപ്പം നില്‍ക്കണമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് ഫ്രാന്‍സിന് എല്ലാ വിധ പിന്തുണയും അറിയിച്ചു. ആക്രമണത്തെ അപലപിച്ച സൗദി മതപണ്ഡിതസമിതി കുറ്റവാളികളെ കണ്ടെത്താന്‍ സിറിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്, ബെല്‍ജിയം വിദേശകാര്യമന്ത്രി ഡിഡിയര്‍ റെയ്ന്‍ഡേഴ്‌സ്, സ്‌പെയിന്‍ വിദേശകാര്യമന്ത്രി ജോസ് മാന്വല്‍ ഗാര്‍സിയ മാര്‍ഗല്ലോ, എസ്‌റ്റോണിയ പ്രധാനമന്ത്രി താവി റോയ്‌വ്‌സ്, റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍, ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍ക്കല്‍ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
അതിനിടെ, നീസ് വിമാനത്താവളത്തില്‍ ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിമാനത്താവളം ഒഴിപ്പിച്ചു. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day