|    Sep 26 Tue, 2017 8:00 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫ്രാന്‍സിന് സമനില, ജര്‍മനിക്ക് ജയം

Published : 19th November 2016 | Posted By: SMR

പെപ്പുവ ഡി ഗന്വിയ: വനിതകളുടെ അണ്ടര്‍ 20 ലോകകപ്പില്‍ കരുത്തരായ ജര്‍മനിക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മനി മെക്‌സിക്കോയെ മുക്കിയത്. ഫ്രാന്‍സ് -ഘാന പോരാട്ടം 2-2 സമനിലയില്‍ കലാശിച്ചു.
ആധികാരിക പ്രകടനമാണ് ജര്‍മനി കാഴ്ചവെച്ചത്.  മല്‍സരത്തിന്റെ ആദ്യ മിനി റ്റുകളില്‍ ഇരു ടീമുകളും സമാസമം പറയാവുന്ന പ്രകടനമാണ് പുറത്തെടുത്തത്. കളിയുടെ ഒന്നാം പകുതിക്ക് ശേഷം മല്‍സരം ടോപ് ഗിയറിലാക്കിയ ജര്‍മനിക്കുവേണ്ടി 48ാം മിനിറ്റില്‍ സാന്റേഴ്‌സാണ് ആദ്യം വലകുലുക്കിയത്. ഗോള്‍ നേട്ടത്തോടെ കൂടുതല്‍ കരുത്തുകാട്ടിയ ജര്‍മന
ിക്കുവേണ്ടി 67ാം മിനിറ്റില്‍ മാത്തീസ് രണ്ടാം ഗോള്‍ നേടി ലീഡുയര്‍ത്തി. കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കി നില്‍ക്കെ വീണ്ടു വലകുലുക്കിയ സാന്റേഴ്‌സ് ഇരട്ടഗോള്‍ നേട്ടത്തോടെ ജര്‍മനിക്ക് 3-0 ന്റെ ജയവും സമ്മാനിച്ചു.
ഫ്രാന്‍സിനെ ഘാന സമനിലയില്‍ പൂട്ടി കടുത്ത മല്‍സരത്തിനൊടുവിലാണ് ഇരു ടീമും സമനിലയില്‍ പിരിഞ്ഞത്. മല്‍സരത്തിന്റെ ഇഞ്ചുറി ടൈംമിലാണ് ഫ്രാന്‍സ് സമനില ഗോള്‍ സ്വന്തമാക്കിയത്. മല്‍സരത്തിന്റെ 30ാം മിനിറ്റില്‍ ആദ്യം വലകുലുക്കി കരുത്തുകാട്ടിയത് ഫ്രാന്‍സാണ്. കാസ്‌കാറിനോ മികച്ച ഷോട്ടിലൂടെ ഫ്രാന്‍സിന് ലീഡ് നേടിക്കൊടുത്തപ്പോള്‍ മല്‍സരത്തിന്റെ 44ാം മിനിറ്റില്‍ ഓവ്‌സു അന്‍സാഹിലൂടെ ഘാന സമനില ഗോള്‍ സ്വന്തമാക്കി.
രണ്ടാം പകുതിയില്‍ ഘാനയ്ക്കുവേണ്ടി അയേയം ഗോള്‍ നേടിയപ്പോള്‍ ഘാന മല്‍സരത്തില്‍ 2-1 ന്റ ലീഡും നേടി. മല്‍സരത്തിന്റ ഇഞ്ചുറി ടൈം അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കി നില്‍ക്കെ മാറ്റിയോയാണ് ഫ്രാന്‍സിനായി സമനില ഗോള്‍ നേടിക്കൊടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക