|    Apr 25 Wed, 2018 4:00 pm
FLASH NEWS
Home   >  Sports  >  Football  >  

ഫ്രാന്‍സിനെ കൊളംബിയ വീഴ്ത്തി, റൊണാള്‍ഡോ കരുത്തില്‍ പറങ്കിപ്പട നേടി

Published : 24th March 2018 | Posted By: vishnu vis


സൂറിച്ച്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസത്തിന്റെ കാലുകള്‍ വീണ്ടും അദ്ഭുതം പ്രവര്‍ത്തിച്ചപ്പോള്‍ ഈജിപ്തിനെതിരേ പോര്‍ച്ചുഗലിന് ആവേശ ജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് പറങ്കിപ്പട വിജയം കൊയ്തത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് മല്‍സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. 56ാം മിനിറ്റില്‍ മുഹമ്മദ് സലാഹിന്റെ ഗോളിലൂടെ അക്കൗണ്ട് തുറന്ന് ഈജിപ്ത് പോര്‍ച്ചുഗലിനെ ഞെട്ടിച്ചു. പിന്നീട് അവസാന മിനിറ്റ് വരെ ഗോളകന്ന് നിന്ന മല്‍സരത്തില്‍ ഇഞ്ചുറി ടൈമില്‍ ഇരട്ട ഗോളുകള്‍ നേടി റൊണാള്‍ഡോ പോര്‍ച്ചുഗലിന് വിജയം സമ്മാനിക്കുകയായിരുന്നു.
അതേ സമയം സൂപ്പര്‍ താരങ്ങളുടെ നീണ്ട നിര തന്നെയുള്ള ഫ്രഞ്ച്പടയെ കൊളംബിയ തകര്‍ത്തു. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു കൊളംബിയയുടെ ജയം. ആദ്യ പകുതിയില്‍ 2-1ന് മുന്നിട്ട് നിന്ന ശേഷമാണ് ഫ്രാന്‍സ് കളി കൈവിട്ടത്. 11ാം മിനിറ്റില്‍ ജെറാഡിലൂടെ ആദ്യം വലകുലുക്കിയത് ഫ്രാന്‍സായിരുന്നു. 26ാം മിനിറ്റില്‍ ലിമറും ഗോള്‍ നേടിയതോടെ 2-0ന് ഫ്രാന്‍സ് മുന്നില്‍.  എന്നാല്‍ 28ാം മിനിറ്റില്‍ മ്യൂറിയലിലൂടെ കൊളംബിയ ഒരു ഗോള്‍ മടക്കി. പിന്നീട് 62ാം മിനിറ്റില്‍ ഫാല്‍ക്കാവോയിലൂടെ കൊളംബിയ സമനില പിടിച്ചു. 85ാം മിനിറ്റില്‍ കൊളംബിയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റിയെ വലയിലാക്കി ക്യുന്റീറോ കൊളംബിയക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss