|    Dec 17 Mon, 2018 11:49 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫ്രാങ്കോയുടെ ചിത്രം കലണ്ടറില്‍; തൃശൂര്‍ അതിരൂപതയ്ക്ക് എതിരേ പ്രതിഷേധം

Published : 23rd November 2018 | Posted By: kasim kzm

തൃശൂര്‍: മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം കലണ്ടറില്‍ അച്ചടിച്ച തൃശൂര്‍ അതിരൂപതയ്‌ക്കെതിരേ വിശ്വാസികളുടെ പ്രതിഷേധം വ്യാപകമാകുന്നു. അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭ പുറത്തിറക്കിയ 2019 വര്‍ഷത്തെ കലണ്ടറിലാണ് ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബിഷപ്പിന്റെ ജന്മദിനം സൂചിപ്പിച്ചാണ് ചിത്രം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 25നാണ് ഫ്രാങ്കോയുടെ ജന്മദിനം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാവുകയും പിന്നീട് റിമാന്റിലാവുകയും ചെയ്ത ഫ്രാങ്കോ ഇപ്പോള്‍ ഉപാധികളോടെ ജാമ്യത്തിലാണ്. കത്തോലിക്കാ സഭ പത്രത്തിന്റെ കലണ്ടറിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കലണ്ടറി ല്‍ ഫോട്ടോ ഉള്‍പ്പെടുത്തിയത് സഭയ്ക്കു തന്നെ നാണക്കേടാണെന്നാണ് വിമര്‍ശനം. സഭ യ്‌ക്കെതിരേ വിശ്വാസികള്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss