|    Oct 18 Wed, 2017 10:21 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫ്രറ്റേണിറ്റി ഫോറത്തിന് മക്കയില്‍ മറാകിസുല്‍ അഹ്‌യായുടെ ആദരം

Published : 20th September 2016 | Posted By: SMR

മക്ക: ഹജ്ജ് വോളന്റിയര്‍ സേവനത്തില്‍ വ്യവസ്ഥാപിത പ്രവര്‍ത്തനം നടത്തിയ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന് സൗദി സന്നദ്ധസംഘടന മറാകിസുല്‍ അഹ്‌യായുടെ ആദരം. മക്കയിലെ മറാകിസുല്‍ അഹ്‌യായുടെ ആസ്ഥാനത്ത് ഫോറം വോളന്റിയര്‍മാര്‍ക്ക് നല്‍കിയ സ്വീകരണം മറാകിസുല്‍ അഹ്‌യാ ഡയറക്ടര്‍ ഡോ. യഹ്‌യാ ബിന്‍ മുഹമ്മദ് സംസമി ഉദ്ഘാടനം ചെയ്തു.
അല്ലാഹുവിന്റെ അതിഥികള്‍ക്ക് സഹായം നല്‍കാന്‍ അവസരമൊരുക്കി സ്വദേശികളായ ഞങ്ങളെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. ഇവിടെയെത്തിയ നിങ്ങളെയും ഇതിനായി തിരഞ്ഞെടുത്തു. അല്ലാഹുവിന്റെ അതിഥികളായെത്തിയവര്‍ക്ക് സേവനം ചെയ്യുകയെന്ന മഹത്തരമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ഫ്രറ്റേണിറ്റി ഫോറവുമായി സഹകരിച്ചുള്ള പ്രവര്‍ത്തനം പുതിയ അനുഭവമാണു നല്‍കിയത്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ സഹകരണത്തിന് ഈ വര്‍ഷത്തെ പ്രവര്‍ത്തനം സഹായകമാവുമെന്നും തുല്യതയില്ലാത്ത ഹജ്ജ് സേവനം നടത്തിയവര്‍ക്ക് നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
മറാകിസുല്‍ അഹ്‌യാ വോളന്റിയര്‍ ഇന്‍ചാര്‍ജ് മുഹമ്മദ് സിദ്ദീഖി പരിപാടി നിയന്ത്രിച്ചു. ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ അംഗങ്ങളായ ഉമര്‍ ഹുസയ്ന്‍, അബ്ദുല്‍ഗനി, മുദ്ദസിര്‍ മംഗലാപുരം, സിറാജ് വാണിയമ്പലം, മക്ക വോളന്റിയര്‍ കോ-ഓഡിനേറ്റര്‍ ഖലീല്‍, ക്യാപ്റ്റന്‍ അബ്ദുല്‍ ഗഫ്ഫാര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക