|    Oct 21 Sat, 2017 6:40 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വോളന്റിയര്‍ സേവനം ഇന്ത്യക്ക് അഭിമാനം: ഹജ്ജ് കോണ്‍സല്‍

Published : 4th October 2017 | Posted By: fsq

 

ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സഹായിക്കാന്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഉള്‍പ്പെടെയുള്ള ഹജ്ജ് വോളന്റിയര്‍മാര്‍ നടത്തിവരുന്ന സേവനം ഇന്ത്യയുടെ അഭിമാനവും യശസ്സും ഉയര്‍ത്തുന്നതാണെന്ന് ഇന്ത്യന്‍ ഹജ്ജ് കോണ്‍സലും ഡെപ്യൂട്ടി കോ ണ്‍സല്‍ ജനറലുമായ മുഹമ്മദ് ഷാഹിദ് ആലം അഭിപ്രായപ്പെട്ടു. ഹജ്ജ് വോളന്റിയര്‍മാര്‍ക്ക് ഫ്രറ്റേണിറ്റി ഫോറം ഒരുക്കിയ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആഗസ്ത് രണ്ടിന് ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം എത്തിയതു മുതല്‍ മക്കയില്‍ നിന്ന് അവസാന ഹാജിയും മടങ്ങുന്നതു വരെ വോളന്റിയര്‍ സേവനം നേരില്‍ കാണാന്‍ സാധിച്ചു. പുണ്യഭൂമിയില്‍ താന്‍ എത്തിയ എല്ലാ ഇടങ്ങളിലും ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍മാര്‍ ഹാജിമാരെ സേവിക്കുന്നത് കാണാമായിരുന്നു. സഹായം തേടി വാട്‌സ്ആപ്പിലൂടെ ഒരു സന്ദേശം അയച്ചുകഴിഞ്ഞാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പരിഹാരം കണ്ടെത്തി ഫ്രറ്റേണിറ്റി ഫോറം വിസ്മയിപ്പിച്ചെന്നും ഹജ്ജ് കോണ്‍സല്‍ വിലയിരുത്തി.പ്രവാസി സന്നദ്ധസംഘടനകളെ പ്രതിനിധീകരിച്ച് ആസിഫ് ദാവൂദി, മുഹ്‌യുദ്ദീന്‍ സിറാജുദ്ദീന്‍, മുഹമ്മദ് സിദ്ദീഖി, സക്കരിയ ബിലാദി, അബ്ദുല്‍ അസീസ് കിദ്വായി, കെ ടി എ മുനീര്‍, ഫര്‍സാന്‍ റസ്‌വി, അബ്ബാസ് ചെമ്പന്‍ സംസാരിച്ചു. സാമൂഹിക സേവനരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ മുഹ്‌യുദ്ദീന്‍ സിറാജുദ്ദീ ന്‍, സക്കരിയ ബിലാദി, ഫര്‍സാ ന്‍ റസ്‌വി, കെ ടി എ മുനീര്‍, മുഹമ്മദ് ഷമീം കൗസര്‍ എന്നിവരെ ‘ഫ്രറ്റേണിറ്റി പുരസ്‌കാരം’ നല്‍കി ആദരിച്ചു. അബ്ദുല്‍ അസീസ് കിദ്വായി (ഐപിഡബ്യൂഎഫ്), അബ്ബാസ് ചെമ്പന്‍ (ഹജ്ജ് വെല്‍ഫെയര്‍ ഫോറം), ജമാല്‍ വട്ടപ്പൊടില്‍ (കെഎംസിസി), നൗഫല്‍ (ആര്‍എസ്‌സി) എന്നിവര്‍ക്ക് ‘ഹജ്ജ് വോളന്റിയര്‍ പുരസ്‌കാരം’ സമ്മാനിച്ചു.ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡന്റ് ഫയാസുദ്ദീന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഷംസുദ്ദീന്‍, മുഹമ്മദ് അലി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക