|    Mar 26 Sun, 2017 9:12 am
FLASH NEWS

ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് സര്‍വീസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : 28th August 2016 | Posted By: SMR

ജിദ്ദ: ജിദ്ദ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ ഈ വര്‍ഷത്തെ ഹജ്ജ് വോളന്റിയര്‍ സര്‍വീസിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ സംസ്ഥാനങ്ങളി ല്‍ നിന്നുള്ള 800 വോളന്റിയര്‍മാ ര്‍ ഈ വര്‍ഷം രംഗത്തുണ്ടാവും. മക്കയില്‍ ഹാജിമാരുടെ താമസ സ്ഥലം, ഹജ്ജ് മിഷന്‍ ആശുപത്രികള്‍, അസീസിയ എന്നിവിടങ്ങളിലും അറഫയില്‍ മെട്രോ സ്‌റ്റേഷനുകള്‍, ഹാജിമാരുടെ ടെന്റുകള്‍, മിനയിലെ ടെന്റുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും സേവനം നല്‍കും.
മക്ക, അസീസിയ്യ എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഹാജിമാരുടെ താമസസ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാപ് ഫോറം പുറത്തിറക്കി. മിന മാപിന്റെ പരിഷ്‌കരിച്ച് പതിപ്പ് ദുല്‍ഹജ്ജ് അഞ്ചിന് മുമ്പ് പുറത്തിറക്കും. കഴിഞ്ഞ വര്‍ഷം ഫോറം പുറത്തിറക്കിയ മിന ടെന്റ് ലൊക്കേറ്ററിന്റെ പരിഷ്‌കരിച്ച പതിപ്പ് ഹജ്ജ് നാവിഗേറ്റര്‍ ദുല്‍ഹജ്ജ് ഒന്നിന് പുറത്തിറക്കും.
വഴിതെറ്റുന്നവരെ അവരവരുടെ സ്ഥലങ്ങളില്‍ എത്തിക്കുക, രോഗികളായവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുക, അവശരായവര്‍ക്ക് വീല്‍ചെയര്‍ സൗകര്യം ലഭ്യമാക്കുക, ഹാജിമാര്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് വോളന്റിയര്‍മാരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇതിനായി മക്ക, അറഫ എന്നിവിടങ്ങളില്‍ നൂറു പേര്‍ വീതവും 200 പേരടങ്ങുന്ന മിന ടെന്റ് സര്‍വീസ് ടീം, 350 പേരടങ്ങുന്ന മിന ടീം എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
മിനായില്‍ സൗദി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആശുപത്രികളില്‍ 50 പേരുടെ ഗ്രൂപ്പ് പ്രവര്‍ത്തിക്കും.
കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഫോറം ഹജ്ജ് ക്യാംപുകള്‍ സംഘടിപ്പിച്ചിരുന്നു. ഹജ്ജ് സുരക്ഷാ ഗൈഡ് എല്ലാ ക്യാംപുകളിലും വിതരണം ചെയ്തു. മുദസ്സിര്‍ കര്‍ണാടക (കോ-ഓഡിനേറ്റര്‍),  മുജീബ് റഹ്മാന്‍ (വോളന്റിയര്‍ ക്യാപ്റ്റന്‍)എന്നിവരടങ്ങുന്ന ഒമ്പതംഗ കമ്മിറ്റിയാണ് ഹജ്ജ് സര്‍വീസിന് മേല്‍നോട്ടം നല്‍കുന്നത്.

(Visited 20 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക