ഫ്രഞ്ച് ലീഗ്: ജയം തുടര്‍ന്ന് പിഎസ്ജി
Published : 18th February 2018 | Posted By: vishnu vis

പാരിസ്: ഫ്രഞ്ച് ലീഗില്‍ തകര്‍പ്പന്‍ ജയം തുടര്‍ന്ന് പിഎസ്ജി. സ്്ട്രാസ്ബര്ഗിനെ രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് പിഎസ്ജിപ്പട മുട്ടുകുത്തിച്ചത്. ഇരട്ട ഗോലുകളുമായി എഡിസണ് കവാനി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഡ്രാക്സലറും, നെയ്മറും, ഡി മരിയയും ഓരോ ഗോളുകള്‍ വീതവും അക്കൗണ്ടിലാക്കി.
മല്‍സരത്തില്‍ ആദ്യം വലകുലുക്കിയത് സ്്ട്രാസ്ബര്ഗായിരുന്നു. ആറാം മിനിറ്റില്‍ കഹാലോയുടെ ഗോളിലൂടെയാണ് സ്്ട്രാസ്ബര്ഗ് ലീഡെടുത്തത്. എന്നാല്‍ ലീഡ് വഴങ്ങിയതോടെ ഉണര്‍ന്നുകളിച്ച പിഎസ്ജി 10ാം മിനിറ്റില്‍ ഗോള്‍ മടക്കി.ജര്‍മ്മന്‍ താരം ജൂലിയന്‍ ഡ്രാക്സ്ലറിലൂടെയാണ് പിഎസ്ജി സമനില നേടിയത്. പിന്നീട് മികച്ച മുന്നേറ്റങ്ങളുമായി കളം വാണ പിഎസ്ജി 21ാം മിനിറ്റില്‍ ലീഡ് സ്വന്തമാക്കി. സൂപ്പര്‍ താരം നെയ്മനറാണ് പിഎസ്ജിയുടെ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തത്. തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ ഡി മരിയയും വലകുലുക്കിയതോടെ ആദ്യ പകുതി പിരിയുമ്പോള്‍ 3-1ന്റെ ലീഡോടെയാണ് പിഎസ്ജി കളം പിരിഞ്ഞത്.
രണ്ടാം പകുതിയിലും ആദ്യം വലകുലുക്കിയത് സ്്ട്രാസ്ബര്ഗായിരുന്നു. 67ാം മിനിറ്റില്‍ സ്റ്റീഫന്‍ ബാഹോകെനിലൂടെയാണ് സ്്ട്രാസ്ബര്ഗ് രണ്ടാം ഗോള്‍ നേടിയത്. പിന്നീട് ഇരട്ട ഗോളുകളുമായി കവാനി കളിക്കളം പിടിച്ചെടുത്തതോടെ 5-2ന്റെ ജയം പിഎസ്ജിക്കൊപ്പം നില്‍ക്കുകയായിരുന്നു. 73ാം മിനിറ്റിലും 79ാം മിനിറ്റിലുമായിരുന്നു കവാനിയുടെ ഗോള്‍ നേട്ടം.
ജയത്തോടെ 26 മല്‍സരങ്ങളില്‍ നിന്ന് 68 പോയിന്റുകളുമായി പിഎസ്ജി ലീഗിന്റെ തലപ്പത്ത് തുടരുകയാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.