|    Feb 23 Thu, 2017 10:21 pm

ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഫിലന്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി

Published : 29th November 2016 | Posted By: SMR

പാരിസ്: പാര്‍ട്ടി പ്രൈമറികളിലെ ഉജ്വലവിജയത്തോടെ ഫ്രാന്‍സിലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സ്വാ ഫിലന്‍ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാംഘട്ട പ്രൈമറിയില്‍ ഫിലന്‍ 66.5 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളി അലയ്ന്‍ ജുപ്പിന് 33.5 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.
സുന്ദരമായ സമൂഹം കെട്ടിപ്പടുക്കുമെന്നും സത്യവും പ്രവൃത്തിയുമാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും വിജയത്തിനു പിന്നാലെ മുന്‍ പ്രധാനമന്ത്രി കൂടിയായ ഫിലന്‍ വ്യക്തമാക്കി. തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷനല്‍ ഫ്രണ്ട് സ്ഥാനാര്‍ഥി മറീന്‍ ലി പെന്നിനെ പരാജയപ്പെടുത്തി ഫിലന്‍ പ്രസിഡന്റാവുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ  ആദ്യഘട്ടത്തില്‍ നാഷനല്‍ ഫ്രണ്ട് സ്ഥാനാര്‍ഥിയേക്കാള്‍ 24 മുതല്‍ 26 ശതമാനം വരെ വോട്ടുകള്‍ ഫിലന്‍ നേടുമെന്നും രണ്ടാംഘട്ടത്തില്‍ 33 മുതല്‍ 67 ശതമാനം വരെ വോട്ടുകള്‍ക്കു ലി പെന്നിനെ പരാജയപ്പെടുത്തുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക