|    May 20 Sun, 2018 9:34 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫ്രഞ്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് : മാക്രോണിന്റെ പാര്‍ട്ടിക്ക് മുന്നേറ്റമെന്ന് സര്‍വേ ഫലങ്ങള്‍

Published : 13th June 2017 | Posted By: fsq

 

പാരിസ്: ഫ്രഞ്ച്് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തിലുള്ള റിപബ്ലിക്ക് ഓണ്‍ ദ മൂവ് വിജയത്തിലേക്കെന്ന് സര്‍വേ ഫലങ്ങള്‍. റിപബ്ലിക്ക് ഓണ്‍ ദ മൂവും സഖ്യകക്ഷിയായ മോഡെം പാര്‍ട്ടിയും 557അംഗ പാര്‍ലമെന്റില്‍ 400മുതല്‍ 445 വരെ സീറ്റുകള്‍ നേടുമെന്ന പ്രീ പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നു.  അടുത്ത ഞായറാഴ്ചയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടിങ്. തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ യാഥാര്‍ഥ്യമായാല്‍ ഫ്രാന്‍സിലെ 60വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാവും മാക്രോണിന്റെ പാര്‍ട്ടി അധികാരത്തിലെത്തുക. ഒരുവര്‍ഷം മുമ്പ് മാത്രമാണ് മാക്രോണടക്കമുള്ളവരുടെ നേതൃത്വത്തില്‍ മധ്യപക്ഷ രാഷ്ട്രീയ കക്ഷിയായ റിപബ്ലിക്ക് ഓണ്‍ ദ മൂവ് രൂപീകൃതമായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss